Latest News

ഫാ.പോളച്ചൻ നായ്ക്കരകുടി എഴുതിയ കത്തോലിക്കാ സഭാ വിജ്ഞാന കോശം ക്വിസിലൂടെ എന്ന പുസ്തകം യുകെയിൽ വിൽപ്പനക്ക്.ലഭിക്കുന്ന പണം മുഴുവൻ ചാരിറ്റി പ്രവർത്തനങ്ങൾക്ക്

2017-08-12 03:20:50am | സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റർ;ഫാ.പോളച്ചൻ നായ്ക്കരകുടി മുട്ടുചിറ വിയാനി ഹോമിൽ വിശ്രമ ജീവിതം നയിച്ചുവരവേ അവസാനമായി എഴുതിയ കത്തോലിക്കാ സഭാ വിജ്ഞാന കോശം ക്വിസിലൂടെ എന്ന പുസ്തകം യുകെയിൽ വിൽപ്പനക്ക് തയാറായി.ബൈബിളിലെ സംഭവങ്ങളും,അനുഭവങ്ങളും വളരെ ലളിതമായി മനസിലാക്കുവാനും,ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്ന രീതിയിൽ ആണ് ആയിരത്തി ഇരുന്നൂറോളം പേജുകൾ ഉള്ള പുസ്തകം തയാറാക്കിയിരിക്കുന്നത്.
 
226608 ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളുമായിട്ടാണ് പുസ്‌തകം വിപണിയിൽ എത്തിയിരിക്കുന്നത്.
1960 മാർച്ചിൽ പൗരോഹിത്യം സ്വീകരിച്ച അച്ചൻ പതിനാലോളം ഇടവകകളിൽ സേവനം ചെയ്തു  ,വടവാതൂർ സെമിനാരിയിൽ തിയോളജി അദ്ധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്.നാല്പത്തിമൂന്ന്‌ വർഷത്തെ അജപാലന ശുശ്രൂഷകൾക്ക് ശേഷം മുട്ടുചിറ വിയാനി ഹോളിൽ വിശ്രമ ജീവിതം നയിച്ചുവരവെയാണ് അദ്ദേഹം പുസ്തക രചനക്ക് തുടക്കം കുറിച്ചത്.അദ്ദേഹം രചിച്ച അൻപതാമത്തെയും അവസാനത്തെയും പുസ്തകമാണ് കത്തോലിക്കാ സഭയുടെ വിജ്ഞാന കോശം..ഇക്കഴിഞ്ഞ മാസമാണ് പോളച്ചൻ സ്വർഗ്ഗപിതാവിന്റെ സന്നിധിയിലേക്ക് യാത്ര ആയത്.
 
പോളച്ചന്റെ ഓർമ്മക്കായി അദ്ദേഹത്തിന്റെ കുടുംബാഗങ്ങൾ ചേർന്ന് പൗളിൻ ചാരിറ്റി ട്രസ്റ്റ് എന്ന പേരിൽ ഒരു ചാരിറ്റിക്ക് തുടക്കം കുറിക്കുകയും.അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വിറ്റു ലഭിക്കുന്ന പണം മുഴുവനായും ദാരിദ്ര്യത്തിലും ,രോഗബാധിതരായി കഴിയുന്ന നാനാജാതി മതസ്ഥരായ ആളുകളുടെ ഉന്നമനത്തിനായിട്ടാവും  വിനിയോഗിക്കുക. മാഞ്ചസ്റ്റർ മലയാളിയും പോളച്ചൻറെ സഹോദരനുമായ തോമസ് സേവ്യർ എന്ന ഉമ്മച്ചൻ നായ്ക്കരകുടിയാണ്‌ ഇ ട്രസ്റ്റിന്റെ പ്രഥമ പ്രസിഡണ്ട്.അരുൺ കലയംകുന്നേൽ കുറുപ്പന്തറ ആണ് സെക്രട്ടറി .
 
പുസ്‌തകങ്ങൾ ആവശ്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
 
തോമസ് സേവ്യർ (യുകെ) : 07535711193  
0091 8921639320, 0091 9447946481 ( INDIA)