Latest News

വെൽഡൺ ഷിജു ചാക്കോ ,ഷൈനി മാത്യു, സമരം ചെയ്യുന്ന മലയാളി നേഷ്സുമാർക്ക് യു കെ യിൽ നിന്നും ഒരു കൈതാങ്ങ് , വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ സമാഹരിച്ചത് 2430 പൗണ്ട് ,ഫണ്ട് നൽകാൻ ഷൈനി കോട്ടയത്തെ ഭാരത് ആശുപത്രിയിൽ എത്തും

2017-08-13 08:51:07am |

സൗത്ത് വെയിൽസ്‌രണ്ടു  മലയാളി നഴ്സുമാർ തുടങ്ങിയ whattsapp ഗ്രൂപ്പിൽ നിന്നും കേരളത്തിലെ മാലാഖാമാർക്കു ഒരു കൈത്താങ്ങ്. കാർഡിഫിലുള്ള ഷിജു ചാക്കോയും ന്യൂപോർട്ടിലുള്ള ഷൈനി മാത്യു  എന്നി രണ്ടു പേര് തുടങ്ങിയ whattsapp ഗ്രൂപ്പിൽ നിന്നും കുറഞ്ഞ ആഴ്ചകൾ കൊണ്ട് നേടിയത് £2430 . മാസങ്ങൾക്കു മുൻപ് ഷൈനി മാത്യു ഇട്ട ഫേസ്ബുക്ക് ലൈവ് ഹിറ്റായിരുന്നു.ഷിജു ചാക്കോ യും   ബിലാത്തിപ്രണയം കാമറമാൻ ജെയ്സൺ ലോറെൻസ്  എന്നിവർ  ചേർന്ന്   കാര്ഡിഫ് മലയാളികളെ ഉൾപ്പെടുത്തി  ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ  വൈറലായിരുന്നു. വളരെ ആത്മാർഥമായി ശേഖരിച്ച ഈ തുക കേരളത്തിലെ     സമരമുഖത്തിൽ പങ്കെടുത്തു അവശത അനുഭവിക്കുന്ന നഴ്സുമാർക്ക് നൽകാനായി തീരുമാനിച്ചതായി ഷിജു ചാക്കോ  അറിയിച്ചു. ഉടൻ തന്നെ  യുകെയിൽ നിന്നും നാട്ടിലെത്തിയിട്ടുള്ള ഷൈനി മാത്യു  ഒരു ലക്ഷം രൂപ കോട്ടയത്തെ ഭാരത് ആശുപത്രിയിലെ സമര പന്തലിലെത്തി അർഹരായ സമരം ചെയ്യുന്ന നഴ്സുമാർക്ക് കൈമാറും. ഭാരത് ആശുപതിയിലെത്തുന്ന ഷൈനി മാത്യു അവരുടെ വിഷമങ്ങൾ നേരിട്ടുമനസിലാക്കുകയും യുകെ മലയാളികളെ അറിയിക്കുകയും ചെയ്യും. ഷൈനി മാത്യു ഭാരത് ഹോസ്പിറ്റൽ സന്ദർശിക്കുന്ന വേളയിൽ സമരാർത്ഥികൾക്കു ഉച്ചഭക്ഷണവും നൽകുമെന്ന് ഷിജു ചാക്കോ അറിയിച്ചു.