Latest News

ഇംഗ്ലണ്ടില്‍ നിന്നും കൃത്യമായി ഓണമുണ്ണാന്‍ കേരളത്തിലേക്ക് പറന്നെത്തും ഈ വിദേശ വനിത, കരോളിന് ഇത് പതിനെട്ടാമത്തെ ഓണം!

2017-09-06 02:46:43am |

നമ്മള്‍ മറക്കുന്ന ഓണത്തെ മറക്കാതെ മനസിലേറ്റി ഒരു മദാമ്മ. ഓണസദ്യയുടെ രുച ിനുകരാന്‍ പതിവുപോലെ ഇംഗ്ലണ്ടില്‍ നിന്നും കരോളിന്‍ റോബിന്‍സന്‍ കോവളത്ത് എത്തി. കഴിഞ്ഞ 18 വര്‍ഷമായി തുടര്‍ച്ചയായി ഇവിടെ വന്നുപോകുന്ന കരോളിന് ഓണസദ്യയില്‍ ഏറെ ഇഷ്ടം അച്ചാറുകളും അടപ്രഥമനും.

അത്തച്ചമയത്തിനും ഊഞ്ഞാലാടലിനും ഒപ്പം കൂടുന്ന കരോളിനു മാവേലിയും വാമനനും ഒക്കെ സുപരിചിതം. 1999ല്‍ ഒരു ഓണനാളിലാണു കരോളിന്‍ ആദ്യമായി കോവളത്ത് എത്തിയത്. ഇംഗ്ലണ്ടില്‍ ബിസിനസ് നടത്തുകയാണ് ഇവര്‍. ഇന്ന് വെള്ളായണി കായലില്‍ നടക്കുന്ന വള്ളംകളി കണ്ടശേഷം നാട്ടിലേക്ക് മടങ്ങും.