Latest News

എം1 വാഹനാപകടത്തില്‍ മരിച്ച ബെന്നിച്ചേട്ടന് വെള്ളിയാഴ്ച യുകെ സമൂഹത്തിന്റെ യാത്രാമൊഴി; സംസ്‌കാരം തിങ്കളാഴ്ച ചേര്‍പ്പുങ്കല്‍ പള്ളി കുടുംബക്കല്ലറയില്‍

2017-09-06 02:54:32am | ഫാ. ബിജു കുന്നയ്ക്കാട്ട്

നോട്ടിങ്ഹാം: പത്തു ദിവസം മുന്‍പ് ഓഗസ്റ്റ് 26ന് എം1 മോട്ടോര്‍വേയില്‍ വാഹനാപകടത്തില്‍ മരിച്ച നോട്ടിങ്ഹാമില്‍ താമസിക്കുന്ന സിറിയക് ജോസഫിന്റെ (ബെന്നിച്ചേട്ടന്‍) മൃതദേഹം ഞായറാഴ്ച നാട്ടിലേക്കു കൊണ്ടു പോകും. അതിനു മുന്‍പായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരുവട്ടം കൂടി കണ്ടു അന്തിമോപചാരം അര്‍പ്പിക്കാനായി എട്ടാം തീയതി യുകെയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

തുടര്‍ന്നു നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം സംസ്‌കാര ശുശ്രൂഷകള്‍ക്കു ശേഷം അദ്ദേഹത്തിന്റെ മാതൃഇടവകയായ കോട്ടയം ചേര്‍പ്പുങ്കല്‍ പള്ളി സെമിത്തേരിയില്‍ തിങ്കളാഴ്ച സംസ്‌കരിക്കു. വെള്ളിയാഴ്ച നോട്ടിങ്ഹാം ഗുഡ് ഷെപ്പോര്‍ഡ് കത്തോലിക്ക ദേവാലയത്തില്‍ ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ഥനാ ശുശ്രൂഷകളും പൊതുദര്‍ശനത്തിനുള്ള സൗകര്യവുമാണ് ക്രമീകരിച്ചിരിക്കുന്നത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്ക് ഇന്നലെയാണ് മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് വിട്ടുകിട്ടിയത്. യുകെ ജനതയെ ഒന്നാകെ നടുക്കിയ ഈ വലിയ ദുരന്തത്തിന്റെ തുടര്‍ നടപടികള്‍ പൊലീസ് പതിവിലും വേഗത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. ദുരന്തത്തില്‍ മരിച്ചവ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

വെള്ളിയാഴ്ച നടക്കുന്ന അന്തിമോചാരത്തിനും പൊതുദര്‍ശനത്തിനും ശേഷം ഞായറാഴ്ച രാവിലെ പുറപ്പെടുന്ന എമിറേറ്റ്‌സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് പ്രാരംഭപ്രാര്‍ഥനകളോടെ ചേര്‍പ്പുങ്കല്‍ ഇടവകയിലെ വീട്ടില്‍ വച്ചു സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാര്‍ഥനകള്‍ക്കു ശേഷം മൃതദേഹം പള്ളിസെമിത്തേരിയില്‍ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും.

ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെന്നീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും. നോട്ടിങ്ഹാമിന്റെ മത-സാമൂഹിക-സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ബെന്നയോടുള്ള ആദരസൂചകമായി നോട്ടിങ്ഹാം രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, ബെന്നിയുടെ സുഹൃത്തുക്കളായ അഡ്വ. ജോബി പുതുകുളങ്ങര, ഷോയിമോനും കുടുംബവും ഉള്‍പ്പെടെ നാട്ടിലെത്തി മൃതസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.

എബിസി ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വീസ് നടത്തിക്കൊണ്ടിരുന്നതങ്ങളുടെ പ്രിയ സുഹൃത്തിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തില്‍നിന്ന് നോട്ടിങ്ഹാമില്‍ നിന്ന് ലണ്ടനിലേക്ക് മറ്റു പതിനൊന്നു പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായതും ബെന്നിക്കും ഏഴു സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടമായതും.