Latest News

ബിബിസിയെയും പറ്റിച്ചു, ലോകത്തിന്റെ ആരാധന നേടിയെടുത്ത യുദ്ധഫോട്ടോഗ്രാഫര്‍ ഫെയ്ക്ക്! എടുത്തതു മുഴുവന്‍ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍

2017-09-09 01:46:53am |

ബൈ​റൂ​ത്​​: യു​ദ്ധ​ഭൂ​മി​ക​ളി​ലെ ഭീ​ക​ര​ത കാ​മ​റ​ക്ക​ണ്ണു​ക​ളി​ലൂടെ ലോ​ക​ത്തെ അ​റി​യി​ച്ച എ​ഡ്വേ​ഡോ മാ​ർ​ട്ടി​​െൻറ ഫോ​േ​ട്ടാ​ക​ൾ വ്യാ​ജ​മെ​ന്ന്.  മ​റ്റാ​രു​ടെ​യൊ​ക്കെ​യോ ഫോ​ട്ടോ​ക​ളി​ൽ കൃ​ത്രി​മം കാ​ട്ടി ത​​േ​ൻ​റ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ്​ മാ​ർ​ട്ടി​ൻ വി​ഖ്യാ​ത യു​ദ്ധ ഫോ​ട്ടോ​ഗ്രാ​ഫ​റെ​ന്ന ഖ്യാ​തി നേ​ടി​യ​ത​ത്രെ. ലോ​ക​ത്തി​ലെ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്​ മോ​ഷ്​​ടി​ച്ച ഫോ​ട്ടോ​ക​ളെ​ന്ന് ക​ണ്ടെ​ത്തി. യു​ദ്ധ​ഫോ​ട്ടോ​ഗ്രാ​ഫ​ർ എ​ന്ന പേ​രി​ൽ പ്ര​സി​ദ്ധ​നാ​യ ഇ​യാ​ളെ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ 1,20,000 േപ​ർ പി​ന്തു​ട​രു​ന്നു​ണ്ട്. 

32കാ​ര​നാ​യ ബ്ര​സീ​ലു​കാ​ര​ൻ മാ​ർ​ട്ടി​ൻ ര​ക്താ​ർ​ബു​ദ​ത്തി​െൻറ പി​ടി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടാ​ണ് ഫോ​േ​ട്ടാ​ഗ്ര​ഫി​യു​ടെ വ​ഴി തേ​ടി​യ​തെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ, ബി.​ബി.​സി എ​ന്നി​വ​യി​ലു​ൾ​പ്പെ​ടെ ഇ​യാ​ളു​ടെ ഫോ​ട്ടോ​ക​ൾ വ​ന്നി​രു​ന്നു. ബ്രി​ട്ടീ​ഷ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ മാ​ക്സ് ഹെ​പ് വ​ർ​ത്ത് പൊ​വെ​യ്​​യു​ടെ ഫോ​ട്ടോ​ക​ളാ​ണ് മാ​ർ​ട്ടി​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. ല​ബ​നാ​നി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​യ ന​ടാ​ഷ റി​ബെ​യ്​​റോ​യാ​ണ് ഫോ​ട്ടോ വ്യാ​ജ​മാ​ണെ​ന്ന് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

മാ​ർ​ട്ടി​നു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന ബ്ര​സീ​ലി​യ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഫെ​ർ​ണാ​ഡോ കോ​സ്​​റ്റ നെ​റ്റോ​െ​യ, റി​ബെ​യ്​​റോ സ​മീ​പി​ച്ചു. കോ​സ്​​റ്റ​യു​മാ​യു​ള്ള ഇ​ട​പെ​ട​ലി​ൽ സം​ശ​യം തോ​ന്നി കൂ​ടു​ത​ൽ വി​ശ​ദ​മാ​യി പ​ഠി​ച്ച​പ്പോ​ഴാ​ണ് ഫോ​ട്ടോ​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ഒ​രാ​ളു​ടെ മാ​ത്ര​മ​ല്ല, പ​ല​രു​െ​ട​യും ഫോ​ട്ടോ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച്  ത​​േ​ൻ​റ​​തെ​ന്ന് ഇ‍യാ​ൾ അ​വ​കാ​ശ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. ഈ ​സം​ഭ​വം ബ്ര​സീ​ലി​യ​ൻ ഫോ​ട്ടോ​ഗ്രാ​ഫി​ക് ലോ​ക​ത്ത് വ​ൻ ഞെ​ട്ട​ലാ​ണു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.