Latest News

വൈറലായ ബിബിസി ഇന്റര്‍വ്യൂവില്‍ "അമ്മ" ആയിരുന്നു അതിഥിയെങ്കില്‍ അത് ഇങ്ങനെയായിരിക്കും (വിഡിയോ കാണാം)

2017-03-19 05:32:25am |

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കിയ വിഷയത്തില്‍ ബിബിസി ചാനല്‍ നടത്തിയ ചര്‍ച്ചക്കിടെ അതിഥിയായിരുന്ന പ്രൊഫ. റോബര്‍ട്ട് കെല്ലിയുടെ കുട്ടികള്‍ വന്ന് കയറിയ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത ഈ വീഡിയോയെ തമാശ രീതിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിലെ ജോണോ ആന്‍ഡ് ബെന്‍ കോമഡിഷോ. കുട്ടികളുടെ അച്ഛനായിരുന്നു അതിഥിയായി എത്തിയതെങ്കില്‍ കോമഡിഷോ അമ്മ ആയിരുന്നുവെങ്കില്‍ ഏത് രീതിയില്‍ പെരുമാറിയിരിക്കും എന്നാണ് പറയുന്നത്.

ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് കെല്ലിക്ക് പകരം ഒരു സ്ത്രീയാണ്. കെയ്റ്റ് വേര്‍ഡ്സ വര്‍ത്താണ് ഇതില്‍ അഭിനയിക്കുന്നത്. ബിബിസി ചര്‍ച്ചയിലെന്നതുപോലെ കുട്ടികള്‍ വരുന്നുണ്ട്. എന്നാല്‍ കുട്ടിയെ തള്ളി മാറ്റുന്നതിനു പകരം മടിയിലെടുത്തു വെക്കുന്ന വേര്‍ഡ്സ് വര്‍ത്ത് കുട്ടിക്ക് പാല് നല്‍കുകയും ചെയ്യുന്നു. രണ്ടാമതെത്തുന്ന ഇളയ കുട്ടിക്ക് ഒരു കളിപ്പാട്ടം നല്‍കുന്നു. ചര്‍ച്ചക്കിടയില്‍ത്തന്നെ ടോയ്ലെറ്റ് വൃത്തിയാക്കുകയും ഷര്‍ട്ട് ഇസ്തിരിയിടുകയും ഓവനില്‍ നിന്ന് ചിക്കന്‍ എടുക്കുകയും ഒരു ബോംബ് നിര്‍വീര്യമാക്കുകയും ചെയ്യുന്നു.