Latest News

ഇതാ വേറിട്ടൊരു ഓണാഘോഷം! ഇടുക്കി ജില്ലാ സംഗമം യുകെയുടെ ഓണാഘോഷം കരുണാഭവനിലെയും, ആകാശ പറവയിലെയും അനാഥരോടും, അശരണരോടും ഒപ്പം

2017-09-10 03:04:41am |
യുകെയിലെ മലയാളി സമൂഹം ഓണക്കളികളും വിഭവ സമൃദ്ധമായ സദ്യയും മറ്റുമായി ഓണം കൊണ്ടാടിയപ്പോള്‍ അവരില്‍ നിന്നു വേറിട്ട് ഇടുക്കി ജില്ലാസംഗമത്തിന്റെ ഓണാ ആഘോഷം.ഓണം പ്രമാണിച്ച് ഇടുക്കി ജില്ലാ സംഗമം ഈ  വർഷം  ഇടുക്കി ജില്ലയിലുള്ള   അനാഥാലയങ്ങൾയായ രാജാക്കാട് ഉള്ള കരുണാ ഭവനും, കുമളിയിൽ ഉള്ള ആകാശ പറവുകൾക്കും ഒരു നേരത്തെ ഭക്ഷണം നല്കുകുകയാണ് ചെയ്യ്തത്.
 
ഇടുക്കി ജില്ലാ സംഗമം കൺവീനർ പീറ്റർ താണോലി, ജോയിൻറ് കൺവീനർ സാൻറ്റോ ജേക്കബിന്റെ പിതാവ് ജേക്കബ് കീഴേത്തുകുന്നേൽ, ഷിൻറ്റോ താണോലി തുടങ്ങിയവർ ചേർന്ന് രാജാക്കാടുള്ള കരുണാ ഭവന് ഇടുക്കി ജില്ലാ സംഗമത്തിന്റെ തുക  കൈമാറി.  ഇടുക്കിജില്ലാ സംഗമം  അംഗങൾ  അനാദരും, അംഗ വൈകല്യം വന്നവരും, ബുദ്ധി വളർച്ച ഇല്ലാത്തവരുമായ ഒരു കൂട്ടം വെക്തികൾക്ക്  ഓണം നാളിൽ 
ഒരു ദിനത്തെ അന്നത്തിനുള്ള തുക നല്കിയാണ് തങ്ങളുടെ സ്നേഹം പ്രകടമാക്കിയത്,    
 
         
ഇടുക്കിജില്ലാ സംഗമത്തിന്റെ മുൻ വർഷങ്ങളിലെ വിജയവും, അംഗങ്ങളുടെ നല്ല സഹകരണവും, വ്യക്തി ബന്ധങ്ങളും,  കൂട്ടായ്മയും ആണ്   ഈ  സ്ഥാപനങ്ങൾക്ക്  ഈ സഹായം ചെയ്യാൻ ഇടയാക്കിയത്. ഇടുക്കി ജില്ലയിലെ രാജാക്കാട് ടൗണിന് സമീപം കളളിമാലി എന്ന കൊച്ചു ഗ്രാമത്തിൽ വൈദ്യുത ബോർഡിൽ ജീവനക്കാരിയായിരുന്ന വാന്തുപറമ്പിൽ ട്രീസ തങ്കച്ചൻ 1993 ൽ ആണ് കരുണാ ഭവന് രൂപം കൊടുത്തത്. സർക്കാർ ഉദ്യോഗം ഉപേക്ഷിച്ച് വഴിവക്കിൽ ഉപേക്ഷിക്കപ്പടുന്ന ചോരക്കുഞ്ഞുങ്ങളെ ഏറ്റെടുത്ത് സംരക്ഷിച്ചു തുടങ്ങിയ ശ്രൂശ്രൂഷയിലൂടെ ഇതിനോട് അകം നൂറുകണക്കിന് കുഞ്ഞുങ്ങൾക്ക് താങ്ങും തണലും ആയി കഴിഞ്ഞു. പലരേയും വിവാഹാന്തസിലേക്ക് പ്രവേശിപ്പിക്കാനും ഇടയാക്കി. 
 
75 ഓളം അംഗങ്ങൾ ഉള്ള കരുണാ ഭവനിൽ ബുദ്ധിമാന്ദമുള്ളവരും, രോഗികളും, അനാഥരും ആയിട്ടുള്ളവരാണ് ഉള്ളത്.നിർദരരായ നിരവധി രോഗികൾക്ക് ചിക്തസാ സഹായങ്ങൾ ആവിശ്യമുണ്ട്.  
കരുണാ ഭവന്റെ അഡ്രസും, ബാങ്ക് ഡീറ്റയിൽസും ഇതോട് ഒപ്പം ചേർക്കുന്നു. ഇവരെ സഹായിക്കുവാൻ താല്പര്യമുള്ളവർക്ക് ഈ നമ്പരിൽ ബന്ധപെടാവുന്നതാണ്.
 
Karuna Bhavan
Rajaakkadu.
Account No :
10561832367
IFSC code:
SBINO08689
SBI VELLATHOOVAL.
PH NO. 04868242555