Latest News

ബെന്നിചേട്ടന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി ,കനത്ത മഴയിലും ചേർപ്പുങ്കൽ കടൂക്കുന്നേൽ വീട്ടിലേക്കെത്തിയത് ജനസാഗരം , പാർട്ടി പതാക പുതപ്പിച്ചു കെ എം മാണിസാർ

2017-09-12 07:17:08am |

ചേർപ്പുങ്കൽ . എം വൺ  വാഹന അപകടത്തിൽ മരിച്ച നോട്ടിംഗ്ഹാമിലെ ബെന്നി ജോസെഫിന്റെ മൃതദേഹം കോട്ടയം ചേർപ്പുങ്കൽ മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു , പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുറിക്കാൻ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു . നോട്ടിങ് ഹാം മലയാളികളെ പ്രതിനിധീകരിച്ചു മിക്കവാറും ആളുകളുടെയും നാട്ടിലെ കുടുംബ അംഗങ്ങൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു .രാവിലെ നെടുമ്പാശേരി  വിമാനതാവളത്തിൽ എത്തിച്ച മൃതദേഹം വിലാപ യാത്രയായാണ്  വീട്ടിൽ എത്തിച്ചത് , വീട്ടുകാരും , ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വാൻ ജനാവലിയാണ് ബെന്നിച്ചൻ ഊറിയൂ നോക്ക് കാണാൻ  വസതിയിൽ എത്തിക്കൊണ്ടിരിക്കുന്നത് .ചേർപ്പുങ്കൽ തുരുത്തികുഴിയിൽ ഉള്ള കടുകുന്നേൽ വീട്ടിൽപൊതുദർശനത്തിനു വച്ചിരിക്കുന്ന മൃതദേഹം വൈകുന്നേരം നാല് മണിക്ക് ചേർപ്പുങ്കൽ മാർ സ്ലീവാ പള്ളിയിൽ സംസ്കരിക്കും , ഭാര്യ വെളിയന്നൂർ തടത്തിൽ ആൻസിയും മക്കളായ ബെൻസൺ , ബെനീറ്റ എന്നിവരും , നോട്ടിംഗ്ഹാമിൽ ബെന്നിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്ന സീറോ മലബാർ ചാപ്ലിൻ ഫാ. ബിജു കുന്നക്കാട്ട് ,അഡ്വ , ജോബി പുതുക്കുളങ്ങര ,സോയി നങ്ങചിവീട്ടിൽ , ഭാര്യ സിന്ധു എന്നിവരും മൃതദേഹത്തെ അനുഗമിച്ചു നാട്ടിൽ എത്തിയിട്ടുണ്ട് .അല്പം മുൻപ്  വീട്ടിലെത്തിയ കേരളം കോൺഗ്രസ് ചെയർമാൻ കെ എം   ബെന്നിച്ചേട്ടന്റെ  മൃതശരീരത്തിൽ കേരള കോൺഗ്രസ്  പതാക പുതപ്പിച്ചു . പ്രവാസി കേരള കോൺഗ്രസ് എം   നോട്ടിങ്ഹാം യുണിറ്റ് പ്രസിഡന്റ് കൂടിയായിരുന്ന ബെന്നി  മാണി സാറുമായും , കേരളം കോൺഗ്രെസ്സുമായും വളരെ അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നത് , ജോസ് കെ മാണി എം . പി യും വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു ,അപകടം ഉണ്ടായതുമുതൽ ,കുടുംബവുമായി ബന്ധപ്പെടുകയും എല്ലാ സഹായ ങ്ങളും വാഗ്ദാനവും ചെയ്യുകയും ചെയ്തിരുന്നു ജോസ് കെ മാണി .. കഴിഞ്ഞ ഇരുപത്തി ആരാമം തീയതി ആണ് മലയാളികളെ അകെ നടുക്കിയ എം വൺ  വാഹന അപകടത്തിൽ  ബെന്നിച്ചനു ജീവൻ നഷ്ടപ്പെട്ടത് .