Latest News

പാർലമെന്റിൽ ക്യാപിങിനെ ചൊല്ലി വോട്ടെടുപ്പ്. നേഴ്‌സുമാരുടെ ശമ്പള വർധനയിൽ വന്നിരിക്കുന്ന ക്യാപ്പിങ് മാറ്റാൻ എംപിമാറോടു പറയുക. .

2017-09-13 01:31:55am | ബെന്നി അഗസ്റ്റിൻ

ഒരാഴ്ച മുമ്പ് ഏതാണ്ട് 5000 RCN അംഗങ്ങൾ നേര്സുമാർക്കുള്ള ശമ്പളത്തിൽ 1 % ക്യാപ്പിങ് വന്നതിനെതിരെ വെസ്റ്റമിനിസ്റെർപാർലമെന്റ് സ്ക്വാറിലേക്ക് മാർച്ച നടത്തിയിരുന്നു. ഇപ്പോൾ ഒരാഴ്ച കഴിയുന്നതിനു മുമ്പേ ആ കാര്യം പാർലമെന്റിൽ  ചർച്ചയായിരിക്കുന്നു. ചർച്ചകൾക്ക് ശേഷം അടുത്ത ബുധനാഴ്ച 13 ന് ശമ്പള പരിഷ്കരണത്തിൽ ക്യാപ്പിങ് വേണോ അതോവേണ്ടയോ എന്നതിനെ ചൊല്ലി വോട്ടെടുപ്പുണ്ടായിരിക്കും.

ഈ അവസരത്തിൽ നമുക്കും ഇതിൽ പങ്കാളികളാകാം. നമ്മുടെ എംപിമാരോട് ക്യാപ്പിങ് എതിരെ വോട്ട് ചെയ്യുവാൻ എത്രയും പെട്ടന്ന് അവരെ ബന്ധപ്പെട്ടു പറയുക. കാരണം എത്രയും കൂടുതൽആളുകൾ എംപി മാർക്ക് എഴുതുന്നുവോ അതനുസരിച്ചായിരിക്കും എംപി മാരുടെ തീരുമാനം. അതിനാൽ  എത്രയും പെട്ടന്ന് എംപിമാർക്ക് മെയിൽ അയക്കുക.  ഈ അവസരത്തിൽ നേഴ്സിങ് മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ മലയാളികളോടും തങ്ങളുടെ എംപിമാറി ബന്ധപ്പെടുവാൻ  ആർ  സി എൻ അംഗവും 'സ്ക്രാപ്പ് ദി ക്യാപ്' ക്യാമ്പയ്‌യ്‌നറും ആയ എബ്രഹാം പൊന്നുപുരയിടംഎല്ലാവരോടും അഹ്വനം ചെയ്തിരിക്കുകയാണ്.

2010 ലെ കാമറോണ്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ശമ്പള വര്‍ദ്ധനവിലെ അശാസ്ത്രീയമായ ‘ക്യാപ്പിംഗ്’ രീതി പൊതുമേഖലയിലെതൊഴിലാളികളെയാകെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന വിലസൂചികയുമായി തട്ടിച്ചുനോക്കുമ്പോള്‍പതിനാല് ശതമാനത്തോളം ഏറ്റക്കുറച്ചിലാണ് ഇപ്പോള്‍ ഈ മേഖലയിലെ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്നത്. ഈ നിലതുടര്‍ന്നാല്‍ പൊതുമേഖലയിലെ തൊഴിലാളികളുടെ ജീവിതനിലവാരം പിന്നോക്കം പോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

യു.കെ.യിലെ പൊതുമേഖലാ രംഗത്തെ വേതന അസമത്വത്തിനെതിരെ നേഴ്‌സിംഗ് മേഖലയിലെ പ്രബല തൊഴിലാളി യൂണിയനായആര്‍.സി.എന്‍. സമരരംഗത്തിറങ്ങിയിരിക്കുന്നത്സ. മര പരിപാടികളുടെ തുടര്‍ച്ചയായി ഒക്‌റ്റോബര്‍ 12 വ്യാഴാഴ്ച പൊതുമേഖലാതൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധ സമരവും ഉണ്ടായിരിക്കുന്നതാണ്. നേഴ്‌സിംഗ് മേഖലയിലും ഇതരപൊതുമേഖലാ രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന മലയാളികളായ ജീവനക്കാരുടെ സജീവ സഹകരണം വളരെ ആവശ്യമാണ്. കാരണം നഴ്സിംഗ് മേഖലയാണ് ഭൂരിപക്ഷം മലയാളികളുടെയും ഉപജീവനം.

എംപി മാർക്ക് ഇമെയിൽ അയക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്  ചെയ്യുക.
http://rcn.takeaction.org.uk/lobby/22