Latest News

ടിയര്‍ 2 വിസാ നിയമത്തില്‍ സമൂല മാറ്റം, വരുമാന പരിധി ഉയര്‍ന്നും, ഇമ്മിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് എന്ന പേരില്‍ അധിക ലെവി ഈടാക്കും; പുതിയ മാറ്റങ്ങള്‍ ഏപ്രില്‍ ആറു മുതല്‍

2017-03-20 03:55:30am |

ലണ്ടന്‍: യുകെയിലെ വിസാ നിയമങ്ങളില്‍ ഏപ്രില്‍ ആറു മുതല്‍ നിരവധി നിര്‍ണായക മാറ്റങ്ങള്‍. വാര്‍ഷിക വരുമാനം 30,000 പൗണ്ട് എന്ന നിബന്ധനയും പത്തു വര്‍ഷത്തെ ക്രൈം റെക്കോര്‍ഡ്‌സ് രേഖയും അടക്കമുള്ളവ നിര്‍ബന്ധമാക്കുന്നതോടെ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് വിസ പുതിയതായി  വിസ ലഭിക്കുക ആയാസകരമാകും. അതിനുപുറമേ, സ്‌കില്‍ഡ് വിസ സ്‌പോണ്‍സര്‍മാര്‍ക്കും ബാധകമായ നിര്‍ണ്ണായക മാറ്റങ്ങളും പ്രാബല്യത്തില്‍ വരും.

ഇമ്മിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് എന്ന പേരിലാണ് ടിയര്‍ 2 വിസയുടെ സ്‌പോണ്‍സര്‍മാര്‍ക്കുള്ള അധിക ലെവി സര്‍ക്കാര്‍ ഈടാക്കുക. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള ഓരോ സ്‌കില#ഡ് ലേബര്‍ വിസകള്‍ക്കും സ്‌പോണ്‍സര്‍ ലൈസന്‍സികള്‍ അഥവാ തൊഴിലുടമകള്‍ 1000 പൗണ്ട് ഇമ്മിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജായി അടയ്ക്കണം. ടിയര്‍ 2 അപേക്ഷാ ഫീസിനും ഇമ്മിഗ്രേഷന്‍ ഹെല്‍ത്ത് ചാര്‍ജ്ജിനുമൊപ്പം അധിക നികുതിയായിട്ടാകും സര്‍ക്കാര്‍ ഈ തുക സ്‌പോണ്‍സര്‍മാരില്‍ നിന്ന ഈടാക്കുന്നത്.

ഈ പണം യുകെ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ തദ്ദേശീയരായ സ്‌കിðഡ് ലേബേഴ്‌സിനെ സൃഷ്ടിക്കാന്‍ വിനിയോഗിക്കാനാണ് തീരുമാനം. അതേസമയം ചെറുകിട ചാരിറ്റബിള്‍ സ്‌പോണ്‍സര്‍മാര്‍ക്ക് ഈ തുക പ്രതിവര്‍ഷം 364 പൗണ്ട് മാത്രമേയുള്ളു. പ്രതിവര്‍ഷം 10.2 മില്യണ്‍ പൗണ്ടോ അതില്‍ കുറവും വരുമാനമുള്ളതും 50 ജീവനക്കാരില്‍ താഴെയുള്ളതുമായ ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കാണ് ഇളവി. യുകെയില്‍ നിന്നു കൊണ്ട് നിലവിലെ ജോലിയില്‍ നിന്നു ടിയര്‍ 2 വിലേക്ക് മാറുവാന്‍ അപേക്ഷിക്കുന്നവര്‍ക്കും ബാധകം.

തൊഴിലുടമകളായ വന്‍ികിയ കമ്പനികളും ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങളുമെല്ലാം ടിയര്‍ 2 വിസറൂട്ടിലൂടെ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവരെ ജോലിക്കെടുക്കുന്നത് വലിയരീതിയില്‍ കുറയ്ക്കുമെന്നതാണ് ഈ നിയമമാറ്റത്തിന്റെ ഏറ്റവും ദോഷകരമായവശം. അത് ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ ആയിരിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായ് ടിയര്‍ 2 വിസ ഏറ്റവും കൂടിതല്‍ ലഭിച്ചിട്ടുള്ളത് ഇന്ത്യക്കാര്‍ക്കാണ്.

ഇന്‍ഡ്യയടക്കം യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള കുടിയേറ്റക്കാരായ ആയിരക്കണക്കിനു തൊഴില്‍ അന്വേഷകരുടെ ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഹാജരാക്കണമെന്ന നിയമം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമം സമീപകാലത്ത് ജോലിനേടിയ നിലവിലുള്ള നഴ്‌സുമാര്‍ക്കും ടീച്ചര്‍മാര്‍ക്കും കെയറര്‍മാര്‍ക്കുമെല്ലാാം ബാധകമാകും. കുട്ടികളുമായും വൃദ്ധന്‍മാരുമായും അസുഖബാധിതരായ എല്ലാവരുമായും അടുത്തിടപഴകുന്നവര്‍ക്കും ഈ നിയമമാറ്റം ബാധകമാകും. ഇതോടെ നിലവിലെ മലയാളികളും ഇന്ത്യക്കാരും അടക്കമുള്ള ആയിരക്കണക്കിനു നഴ്‌സുമാര്‍ക്കും കെയറര്‍മാര്‍ക്കും ടീച്ചര്‍മാര്‍ക്കും ഇതൊരു തലവേദനയും തിരിച്ചടിയുമായി മാറും.