Latest News

സാ​ന്തോ​​​േ​ക്ലാ​സി​​േ​ൻ​റ​തെ​ന്നു ക​രു​തു​ന്ന ശ​വ​ക്ക​ല്ല​റ തു​ർ​ക്കി​യി​ൽ ക​ണ്ടെ​ത്തി! തറയ്ക്കടിയില്‍ ആര്‍ക്കും തൊടാനാവാത്ത രഹസ്യ അറ

2017-10-06 02:32:49am |

അ​ങ്കാ​റ: ക്രി​സ്​​മ​സ്​ അ​പ്പ​ൂ​പ്പ​നാ​യി കു​ട്ടി​ക​ളു​ടെ മു​ന്നി​ലെ​ത്തു​ന്ന സാ​ന്തോ​​​േ​ക്ലാ​സി​​േ​ൻ​റ​തെ​ന്നു ക​രു​തു​ന്ന ശ​വ​ക്ക​ല്ല​റ തു​ർ​ക്കി​യി​ൽ ക​ണ്ടെ​ത്തി. തു​ർ​ക്കി​യി​ലെ ദ​ക്ഷി​ണ അ​ൻ​റാ​ല്യ മേ​ഖ​ല​യി​ലെ സ​െൻറ്​ നി​കോ​ളാ​സ്​ ച​ർ​ച്ചി​ലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ ജി​യോ​ഫി​സി​ക്ക​ൽ സ​ർ​വേ​യി​ൽ ആ​ണ്​ ഇ​ത്​ ക​ണ്ടെ​ത്തി​യ​ത്. ത​റ​ക്ക​ടി​യി​ൽ ആ​ർ​ക്കും തൊ​ടാ​നാ​വാ​ത്ത​വി​ധ​ത്തി​ൽ ര​ഹ​സ്യ​മാ​യാ​ണ്​ ഇ​ത്​ സ്​​ഥി​തി​ചെ​യ്യു​ന്ന​ത്. സാ​ന്താ​​േ​ക്ലാ​സ്​ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ​െസ​ൻ​റ്​ നി​കോ​ളാ​സി​​െൻറ ഭൗ​തി​ക​ദേ​ഹം ഇ​തി​ൽ അ​ട​ക്കം ചെ​യ്​​ത​താ​യി ക​രു​തു​ന്നു. ഒ​മ്പ​താം വ​യ​സ്സി​ൽ വൈ​ദി​ക​നാ​യ നി​കോ​ളാ​സ്, പി​ന്നീ​ട് മി​റ​യി​ലെ ബി​ഷ​പ്പാ​യി സ്ഥാ​ന​മേ​റ്റു​വെ​ന്നും  എ.​ഡി 343ാം വ​ർ​ഷം മ​രി​ച്ചു​വെ​ന്നും ക​രു​ത​പ്പെ​ടു​ന്നു. 

11ാം നൂ​റ്റാ​ണ്ടു​വ​രെ നി​കോ​ളാ​സി​​െൻറ ഭൗ​തി​ക​ദേ​ഹം മി​റ​യി​ലെ പ​ള്ളി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ്​ വി​ശ്വാ​സി​ക​ൾ ക​രു​തു​ന്ന​ത്. 1087ൽ  ​ക്രി​സ്​​ത്യ​ൻ വ്യാ​പാ​രി​ക​ൾ ദ​ക്ഷി​ണ ഇ​റ്റ​ലി​യി​ലെ ബാ​രി​യി​ലേ​ക്ക്​ നി​കോ​ളാ​സി​​െൻറ ഭൗ​തി​കാ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ട​ത്തി അ​വി​ടെ​യു​ള്ള ബ​സി​ലി​ക്​ ഡി ​സാ​ൻ നി​കോ​ള​യി​ൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. 

എ​ന്നാ​ൽ, ട​ർ​ക്കി​ഷ്​ ഗ​വേ​ഷ​ക​ർ വാ​ദി​ക്കു​ന്ന​ത്​​ വ്യാ​പാ​രി​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്​ നി​കോ​ളാ​സി​​േ​ൻ​റ​തെ​ന്ന്​ തെ​റ്റി​ദ്ധ​രി​ച്ച്​ മ​റ്റാ​രു​ടെ​യോ ഭൗ​തി​ക​ദേ​ഹം ആ​യി​രു​ന്നു​വെ​ന്നാ​ണ്. ശ​വ​ക്ക​ല്ല​റ​യു​ടെ യാ​ഥാ​ർ​ഥ്യം വെ​ളി​പ്പെ​ടാ​ൻ മി​റ​യി​ലെ പു​രാ​ത​ന ​െക​ട്ടി​ട​ത്തി​​​െൻറ പ​ര്യ​വേ​ക്ഷ​ണം വേ​ണ്ടി​വ​രും. ക​ണ്ടെ​ത്ത​ൽ വ​ലി​യൊ​രു നേ​ട്ട​മാ​ണെ​ന്നും എ​ന്നാ​ൽ, ശ​രി​ക്കു​ള്ള ജോ​ലി ഇ​നി​യാ​ണ്​ തു​ട​​ങ്ങേ​ണ്ട​തെ​ന്നും അ​ൻ​റാ​ലി​യ സ​ർ​വേ​യി​ങ്​ ആ​ൻ​ഡ്​ മോ​ണി​മ​െൻറ്​​സി​​െൻറ മേ​ധാ​വി കെ​മി​ൽ കാ​ര​ബ​യ്​​റം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം തു​ട​ർ​ന്നാ​ൽ ഒ​രു​പ​ക്ഷേ, നി​കോ​ളാ​സി​​െൻറ ആ​രും സ്​​പ​ർ​​ശി​ക്കാ​ത്ത ഭൗ​തി​ക​ദേ​ഹം ത​ന്നെ ക​ണ്ടെ​ത്താ​നാ​യേ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  

ക്രി​സ്​​തു​മ​ത വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ​സ​െൻറ്​ നി​കോ​ളാ​സി​ന്​ വ​ൻ സ്​​ഥാ​ന​മാ​ണു​ള്ള​ത്. മ​ത​ത്തി​ലെ വി​വി​ധ ധാ​ര​ക​ൾ​ക്കി​ട​യി​ൽ​പോ​ലും നി​കോ​ളാ​സ്​ സ​ർ​വ​സ​മ്മ​ത​നാ​ണ്. ഉ​ദാ​ര​ത​യും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കാ​നു​ള്ള മ​ന​സ്സു​മാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ ക്രി​സ്​​മ​സ്​ അ​പ്പൂ​പ്പ​ൻ എ​ന്ന സ്​​ഥാ​ന​ത്തേ​ക്ക്​ പ്ര​തി​ഷ്​​ഠി​ക്കാ​ൻ വി​ശ്വാ​സി​ക​ളെ പ്രേ​രി​പ്പി​ച്ച​ത​ത്രെ. യു.​എ​സി​ലേ​ക്ക്​ കു​ടി​യേ​റി​യ ഡ​ച്ചു​കാ​രി​ലൂ​ടെ​യാ​വാം സാ​ന്താ​​േ​ക്ലാ​സി​ന്​ ക്രി​സ്​​മ​സ്​ അ​പ്പൂ​പ്പ​​െൻറ രൂ​പം വ​ന്നു​ചേ​ർ​ന്ന​തെ​ന്നും ക​രു​ത​പ്പെ​ടു​ന്നു. 

അ​ൻ​റാ​ലി​യ​യി​ലെ നി​കോ​ളാ​സ്​ ച​ർ​ച്ച്​ അ​ടു​ത്തി​ടെ​യാ​യി ക്രി​സ്​​ത്യ​ൻ വി​ശ്വാ​സി​ക​ളു​ടെ  വി​നോ​ദ സ​ഞ്ചാ​ര​ത്തി​െ​ല പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റി​യി​രു​ന്നു.  ഇ​പ്പോ​ഴു​ള്ള ക​ണ്ടെ​ത്ത​ൽ സ്​​ഥി​രീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ സ​ന്ദ​ർ​ശ​ക​രെ വ​ൻ​തോ​തി​ൽ ആ​ക​ർ​ഷി​ക്കാ​നാ​വു​മെ​ന്ന്​ കെ​മി​ൽ കാ​ര​ബ​യ്​​റം  പ​റ​ഞ്ഞു.