Latest News

സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പുല്ലുവില, വേണ്ടിവന്നാല്‍ സ്വയംഭരണാവകാശവും റദ്ദാക്കും! കടുത്ത നിലപാടില്‍ സ്പാനിഷ് പ്രധാനമന്ത്രി

2017-10-09 02:04:33am |

മ​ഡ്രി​ഡ്​: കാ​റ്റ​ലോ​ണി​യ​യു​ടെ സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​നം കൊ​ണ്ട്​ ഒ​രു ഫ​ല​വു​മു​ണ്ടാ​കി​ല്ലെ​ന്ന്​ സ്​​പാ​നി​ഷ്​ പ്ര​ധാ​ന​മ​ന്ത്രി മ​രി​​യാ​നോ ര​ജോ​യ്. നി​ല​വി​ലെ പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ഒ​രു ത​ര​ത്തി​ലു​മു​ള്ള മാ​ധ്യ​സ്​​ഥ​ശ്ര​മം ന​ട​ത്തു​ക​യി​ല്ലെ​ന്നും സ്​​പാ​നി​ഷ്​ പ​ത്ര​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ​കാ​റ്റ​ലോ​ണി​യ സ്വ​ത​ന്ത്ര​മാ​കു​ന്ന​ത്​ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കു​ക​യി​ല്ല. അ​തി​നാ​യു​ള്ള നീ​ക്ക​ങ്ങ​ൾ ഏ​തു​വി​ധേ​ന​യും അ​ടി​ച്ച​മ​ർ​ത്തു​ം.

സ്വ​യം​ഭ​ര​ണാ​വ​കാ​ശം നി​ർ​ത്ത​ലാ​ക്കി വേ​ണ്ടി​വ​ന്നാ​ൽ സ്​​പെ​യി​​നി​നോ​ട്​ കൂ​ട്ടി​ച്ചേ​ർ​ക്കു​മെ​ന്നും ര​ജോ​യ്​ സൂ​ചി​പ്പി​ച്ചു. സ്​​ഥി​തി​ഗ​തി​ക​ൾ സാ​ധാ​ര​ണ​ഗ​തി​യി​ലാ​കു​ന്ന​തു​വ​രെ മേഖലയിൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ വി​ന്യ​സി​ക്കും. 

സ്വാ​ത​ന്ത്ര്യ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ങ്കി​ൽ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്​ കാ​റ്റ​ലോ​ണി​യ​യു​ടെ സ്വ​യം​ഭ​ര​ണാ​ധി​കാ​രം ഇ​ല്ലാ​താ​ക്കാ​ൻ മ​ടി​ക്കി​ല്ല. കാ​റ്റ​ലോ​ണി​യ​ക്കെ​തി​രെ സ്​​പാ​നി​ഷ്​ ഭ​ര​ണ​ഘ​ട​ന പ്ര​കാ​ര​മു​ള്ള 155 ാം വ​കു​പ്പി​ൽ ​ഭേ​ദ​ഗ​തി വ​രു​ത്തു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി​രു​ന്നു ര​ജോ​യ്​​യു​ടെ പ​രാ​മ​ർ​ശം. സ്​​പെ​യി​നി​ലെ ഏ​റ്റ​വും സ​മ്പ​ന്ന മേ​ഖ​ല​യാ​യ കാ​റ്റ​ലോ​ണി​യ​ക്ക്​ സ്വ​ന്തം സം​സ്​​കാ​ര​വും ഭാ​ഷ​യു​മു​ണ്ട്.