Latest News

കേരളത്തിലെ തിരുവല്ലയില്‍ ജനിച്ചു, കുവൈറ്റില്‍ ജോലി ചെയ്തു, അമേരിക്കയില്‍ ജീവിച്ചു ഇംഗ്ലണ്ടില്‍ അന്ത്യ വിശ്രമം കൊള്ളുന്നു! ഇത് എല്‍സമ്മയുടെ ജീവിത ചക്രം

2017-03-22 03:39:59am | ടോം ജോസ് തടിയംപാട്

ഇന്നലെ ഉച്ചകഴിഞ്ഞ് നെസ്റ്റ്‌ഫോര്‍ഡ് സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന എല്‍സമ്മ കുര്യാക്കോസ് മഠത്തിലോട്ടിന്റെ ജീവിതം എന്തായിരുന്നു എന്ന് പള്ളിയില്‍ നടന്ന അന്ത്യകര്‍മ്മങ്ങള്‍ക്കു നന്ദി പറഞ്ഞുകൊണ്ട് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നും വന്ന മോനച്ചന്‍ വിശദികരിച്ചപ്പോള്‍ കേട്ടിരുന്നവര്‍ക്ക് അതൊരു സന്ദേശമായിമാറി. കേരളത്തില്‍നിന്നും വിദൃഭൃാസം കഴിഞ്ഞു കുവൈറ്റ് മിനിസ്റ്ററിയില്‍ ജോലി ചെയ്തിരുന്ന എല്‍സമ്മ അവിടെ തന്നെ എന്‍ജിനീയറായിരുന്ന കുര്യാക്കോസിനെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് പിറന്നത് അഞ്ചു മക്കള്‍. .

മക്കളെല്ലാം അമേരിക്ക, കാനഡ, യുകെ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നു. റിട്ടയര്‍ ചെയ്ത ശേഷം അമേരിക്കയില്‍ മക്കളോടോപ്പം ജീവിക്കുകയായിരുന്നു. അവിടെ നിന്നും യുകെയിലെ നെസ്റ്റ്‌ഫോര്‍ഡില്‍ താമസിക്കുന്ന ബൈജു ,ബിനി, എന്നി മക്കളെ കാണുന്നതിനുവേണ്ടി വന്നപ്പോഴാണ് മരണം അവരെ മടിവിളിച്ചത്. ഭര്‍ത്താവു കുര്യാക്കോസ് നേരത്തെ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.

ഒട്ടേറെ ഭാഷകള്‍ സംസാരിക്കാന്‍ കഴിയുന്ന ഒട്ടേറെ രാജൃങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള നല്ല അറിവുള്ള എല്‍സമ്മ (72 വയസ്) വിനയത്തിന്റെ കൊടുമുടികയറിയ സ്ത്രി കൂടിയായിരുന്നു എന്നു മോനച്ചന്‍ പറഞ്ഞു .ഇന്നു രാവിലെ പത്തുമണിക്ക് നെസ്റ്റ്‌ഫോര്‍ഡ് കത്തോലിക്കപള്ളിയില്‍ ആരംഭിച്ച ശവസംസ്‌ക്കാര ശുശ്രുഷകള്‍ക്ക് ബിഷപ്പ് ജോസഫ് സ്രംബിക്കല്‍ മുഖൃകാര്‍മികത്വം വഹിച്ചു. സഹകര്‍മ്മികളായി നാലു അച്ചന്മാരും ഉണ്ടായിരുന്നു .

യൗസെപ്പിതാവിനെ പോലെ സഹനത്തിന്റെയും വിശ്വാസത്തിന്റെയും ,പാതയില്‍ നടന്നു എല്‍സമ്മ സ്വര്‍ഗത്തില്‍ എത്തികഴിഞ്ഞു എന്നു ബിഷപ്പ് പറഞ്ഞു. സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബന്ധുക്കള്‍ എത്തിയിരുന്നു കൂടാതെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മഠത്തിലോട്ടു കുടുംബങ്ങളുടെ സുഹുര്‍തുക്കള്‍ എത്തിച്ചേര്‍ന്നിരുന്നു .
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ , യുകെകെസിഎ, ലിവര്‍പൂള്‍ ക്‌നാനായ അസ്സോസിയയേഷന്‍., മാഞ്ചെസ്റ്റെര്‍ ക്‌നാനായ അസോസിയേഷന്‍, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ.., എന്നി സംഘടനകള്‍ക്കു വേണ്ടി പുഷ്പ്പങ്ങള്‍ അര്‍പ്പിച്ചു ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.