Latest News

സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ നിന്ന് പിന്മാറാന്‍ കാറ്റലോണിയക്കുമേല്‍ സമ്മര്‍ദം; സ്വതന്ത്രമായാല്‍ കാറ്റലോണിയയെ അംഗീകരിക്കില്ലെന്ന് ഫ്രാന്‍സ്, വിഭജനത്തിനെതിരെ വന്‍പ്രകടനം

2017-10-10 02:26:27am |

ബാ​ഴ്​​സ​ലോ​ണ: ച​രി​ത്ര​പ്ര​ധാ​ന​മാ​യ ഹി​ത​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ആ​ദ്യ​മാ​യി കാ​റ്റ​ലോണിയൻ പാ​ർ​ല​മ​െൻറ്​ ചൊ​വ്വാ​ഴ്​​ച​ ​സ​മ്മേ​ളി​ക്കാ​നി​രി​ക്കെ സ്വാ​ത​ന്ത്ര്യ​​പ്ര​ഖ്യാ​പ​നം ഉ​പേ​ക്ഷി​ക്കാ​ൻ സ​മ്മ​ർ​ദം ശ​ക്​​തം. സ്​​​പെ​യി​നി​നെ മു​റി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ രാ​ജ്യ​ത്തു​ട​നീ​ളം പ്ര​ക​ട​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളും സ​മ്മ​ർ​ദ ത​ന്ത്ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​താ​ണ്​ കാ​റ്റ​ലോ​ണി​യ​ൻ നേ​തൃ​ത്വ​ത്തെ കു​രു​ക്കി​ലാ​ക്കു​ന്ന​ത്. 

ഇൗ ​മാ​സം ഒ​ന്നി​നാ​ണ്​ സ്വ​യം​നി​ർ​ണ​യ​മാ​വ​ശ്യ​പ്പെ​ട്ട്​ കാ​റ്റ​ലോ​ണി​യ​യി​ൽ ഹി​ത​പ​രി​ശോ​ധ​ന ന​ട​ന്ന​ത്. 90 ശ​ത​മാ​ന​ത്തി​ലേ​റെ​യും അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തി​യ​തോ​ടെ വി​ട്ടു​പോ​കാ​ൻ വോ​ട്ടു​കി​ട്ടി​യ​​താ​യി ​കാ​റ്റ​ല​ൻ നേ​താ​വ്​ കാ​ർ​ലെ​സ്​ പു​ഷെ​മോ​ൺ അ​വ​കാ​​ശ​പ്പെ​െ​ട്ട​ങ്കി​ലും ഹി​ത​പ​രി​ശോ​ധ​ന ത​ന്നെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സ്​​പെ​യി​ൻ സ​ർ​ക്കാ​റി​​െൻറ നി​ല​പാ​ട്. സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ന്ന നി​മി​ഷം ഇ​ട​പെ​ടു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ര​ജോ​യ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. സ്വാ​ത​ന്ത്ര്യ​മോ​ഹ​ത്തെ ത​ണു​പ്പി​ച്ച്​ രാ​ജ്യ​മെ​ങ്ങും ​െഎ​ക്യ​റാ​ലി​ക​ളും സ​ജീ​വ​മാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്​ സ്വ​ത​ന്ത്ര​മാ​യാ​ൽ കാ​റ്റ​ലോ​ണി​യ​യെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്​ ​ഫ്രാ​ൻ​സ്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. ഏ​ക​പ​ക്ഷീ​യ​മാ​യ വി​ട്ടു​പോ​ക​ൽ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​നും അ​റി​യി​ച്ചി​രു​ന്നു. 

രാ​ജ്യ​ത്തി​​െൻറ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യു​ടെ അ​ഞ്ചി​ലൊ​ന്നും ന​ൽ​കു​ന്ന കാ​റ്റ​ലോ​ണി​യ​ക്കു സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​ന്ന​ത്​ സ്​​പെ​യി​നി​​െൻറ സാ​മ്പ​ത്തി​ക സ്​​ഥി​തി​യെ അ​പാ​യ​പ്പെ​ടു​ത്തു​ം. മേ​ഖ​ല​യി​ലെ മി​ക​ച്ച തു​റ​മു​ഖ​ങ്ങ​ളി​ലൊ​ന്നാ​യ ബാ​ഴ്​​സ​ലോ​ണ വ​ഴി​യാ​ണ്​ രാ​ജ്യ​ത്തി​​െൻറ മൊ​ത്തം ക​യ​റ്റു​മ​തി​യു​ടെ മൂ​ന്നി​ലൊ​ന്നും. സ്വാ​ത​ന്ത്ര്യ​നീ​ക്കം ത​കൃ​തി​യാ​യ​തോ​ടെ നി​ര​വ​ധി ബാ​ങ്കി​ങ്​ സ്​​ഥാ​പ​ന​ങ്ങ​ളും ക​മ്പ​നി​ക​ളും ആ​സ്​​ഥാ​നം കാ​റ്റ​ലോ​ണി​യ​യി​ൽ​നി​ന്ന്​ മാ​റ്റി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

കാറ്റലൻ പാർലമെന്റ് യോഗത്തിൽ സ്പെയിൻ വിടാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടാൽ ക്രമസമാധാനപാലനത്തിനു കൂടുതൽ പൊലീസിനെ നിയോഗിക്കാൻ കാറ്റലോണിയ ഹൈക്കോടതി സ്പാനിഷ് പൊലീസിനു നിർദേശം നൽകി. കാറ്റലൻ സ്വതന്ത്ര്യപ്രക്ഷോഭ നേതാവ് കർലസ് പ്യുജിമോണ്ട് ചൊവ്വാഴ്ചയാണു പാർലമെന്റിൽ പ്രസംഗിക്കുക. ഒത്തുതീർപ്പു ചർച്ചകളിൽ കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ തിങ്കളാഴ്ചത്തെ പാർലമെന്റ് യോഗം നിർണായകമാവും. ഹിതപരിശോധന നിയമവിരുദ്ധമെന്നു സ്പെയിൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാർലമെന്റിലെ പ്രഖ്യാപനം സ്വതന്ത്ര കാറ്റലോണിയ പ്രക്രിയയ്ക്കു തുടക്കംകുറിക്കും.

ഇതേസമയം, വിഭാഗീയതയ്ക്കെതിരെ സ്പെയിനിലെങ്ങും പ്രക്ഷോഭം ശക്തിയാർജിക്കുകയാണ്. ആയിരക്കണക്കിനു തൊഴിലാളികൾ ബാഴ്സിലോനയിലും മഡ്രിഡിലും പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധം ശ്കതിയാർജിക്കുന്നത് കടുത്ത നടപടികൾക്കു സ്പാനിഷ് സർക്കാരിനെ പ്രേരിപ്പിച്ചേക്കും. കാറ്റലോണിയയ്ക്കു നൽകിയിട്ടുള്ള സ്വയംഭരണാവകാശം എടുത്തുകളയാനും കാറ്റലൻ സർക്കാർ പിരിച്ചുവിട്ടു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനും പ്രധാനമന്ത്രി മരിയാനോ രജോയ് മടിച്ചേക്കില്ല. ഇതിനിടെ, കാറ്റലോണിയയിലെ ആരൻ താഴ്‍വര സ്പെയിനിൽ തുടരാൻ താൽപര്യം പ്രകടിപ്പിച്ചതു കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. സ്വതന്ത്രമായി നിൽക്കാനും ഇവർക്കു താൽപര്യമുണ്ട്. സ്വന്തമായ ഭാഷയും സംസ്കാരവുമുള്ള മലയോരവാസികളാണിവർ.

കാറ്റലൻ പാർലമെന്റിന്റെ തീരുമാനം അറിഞ്ഞശേഷം യുക്തമായ തീരുമാനമെടുക്കുമെന്ന് ആരൻ തലസ്ഥാനമായ വീയയിലെ ഡപ്യൂട്ടി മേയർ മരിയ വെർഗസ് പെരസ് പറഞ്ഞു. ഏകപക്ഷീയമായ കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനം അംഗീകരിക്കില്ലെന്നു ഫ്രാൻസ് വ്യക്തമാക്കിയിട്ടുണ്ട്. സ്പെയിൻ വിഭജിക്കപ്പെടുന്നതിനെ വത്തിക്കാൻ അനുകൂലിക്കുന്നില്ലെന്നു വത്തിക്കാനിലെ സ്പാനിഷ് അംബാസഡർ ജരാർദോ ബുഗാലോയുമായുള്ള ‌സ്വകാര്യ കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി അറിയുന്നു. കാറ്റലൻ കത്തോലിക്കാ സമൂഹത്തിലെ കർദിനാൾ യുവാൻ യോസെ ഒമെല്ലയും മറ്റ് ഉന്നതാധികാരികളും ഹിതപരിശോധനയെക്കുറിച്ചു നിഷ്പക്ഷ നിലപാടാണ് എടുത്തിട്ടുള്ളത്.