Latest News

ഇന്തോ ബ്രിടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക പൈതൃക കൈമാറ്റ പരിപാടിക്ക് പത്തു വര്ഷം . ഒക്ടോബര് 20 നു ലിവർപൂളിൽ ആഘോഷ പരിപാടികൾ ,ജോസഫ് സ്രാമ്പിക്കൽ പിതാവും,മോൻസ് ജോസഫ് എം എൽ എ യും , സ്‌കൂൾ സർക്കാർ പ്രതിനിധികളും പങ്കെടുക്കും

2017-10-10 03:06:45am | എം.ജിജോ

ലിവർപൂൾ . ലിവർപൂളിലെ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്‌കൂളും ന്യൂകാസിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഷിൻസിറ്റിയും, സംയുകതമായി കഴിഞ്ഞ കാലങ്ങളായി നടത്തി വന്നുകൊണ്ടിരുന്ന ഇന്തോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക പൈതൃക കൈമാറ്റ  പരിപാടി പത്തു വര്ഷം പൂർത്തിയാകുന്നു . ഈ അവസരത്തിൽ പദ്ധതിയുടെ ഭാഗമായ ലിവർപൂൾ ബ്രോഡ്ഗ്രീൻ സ്ക്കൂളിൽ വച്ച് യുക്മയും, ലിംകയുംമായി  സഹകരിച്ചു  പത്താം വാർഷിക ആഘോഷ പരിപാടികൾ നടത്തുന്നു .

ഈ സ്‌കൂളിൽ നിന്ന് കഴിഞ്ഞ പത്തു വർഷങ്ങളിലും കുട്ടികൾ നാട്ടിൽ എത്തിയപ്പോഴും അവരുമായി സംവദിക്കുകയും ആശയ വിനിമയം നടത്തുകയും , യു കെ സന്ദർശന വേളയിൽ പലതവണ ബ്രോഡ്ഗ്രീൻ സ്‌കൂൾ അധികാരികളുമായി സന്ദർശനം നടത്തുകയും ചെയ്ത കടുത്തുരുത്തി എംഎൽഎ യും  മുൻ മന്ത്രിയുമായ മോൻസ് ജോസഫ്  , ഗ്രെയിറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ,ലിവർപൂളിൽ നിന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെയും ,സ്‌കൂൾ അധികാരികളും, യുക്മയുടെയും ,ലിം ക യുടെയും നേതാക്കളും , നിരവധി മലയാളികളും മുൻ വർഷങ്ങളിൽകേരളത്തിലേക്ക്  ഈ പരിപാടിയുടെ ഭാഗമായി സന്ദർശനം നടത്തിയ വിദ്യാർഥികളും ഈ  പരിപാടിയിൽ പങ്കെടുക്കും .

എല്ലാ വർഷവും ലിവർപൂളിലെ ബ്രോഡ്ഗ്രീൻ സ്ക്കൂളിൽ നിന്നും 25  വിദ്യാർഥികളാണ്  കേരളത്തിലെ വിവിധ സ്‌കൂളുകളിലും  , പ്രദേശങ്ങളിലും  സാംസ്കാരിക കൈമാറ്റം നടത്തുവാനും പഠനങ്ങൾക്കുമായും എത്തുന്നത് .ഈ വരുന്ന ഫെബ്രുവരി മാസത്തിൽ അടുത്ത ഗ്രൂപ് കേരളത്തിലേക്ക് യാത്ര ചെയ്യുവാനും ചൈനയിലേക്ക് യാത്ര ചെയ്യുവാനും ഉള്ള തയായറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു .. കല്ലറ സെന്റ് തോമസ് സ്‌കൂൾ , മാന്നാനം  കെ ഇ സ്‌കൂൾ ,

മുവാറ്റുപുഴ നിർമല സ്‌കൂൾ ,എന്നിവിടങ്ങളിൽ സംഘം സ്ഥിരമായി സന്ദർശനം നടത്താറുണ്ട് .. നാട്ടിലെ വിവിധ ടൂറിസ്റ്റു കേന്ദ്രങ്ങളിലും  ഈ വിദ്യാർത്ഥികൾ സന്ദർശനം നടത്താറുണ്ട് .ഈ കൈമാറ്റ പരിപാടിയുടെ ഭാഗമായി കേരളത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നും വിദ്യാർഥികളും അധ്യാപകരും യു കെ യിലേക്കും വിവിധ കാലങ്ങളിൽ എത്തിയിരുന്നു . ആഷിന് സിറ്റി ഉടമ ജിജോ മാധവപ്പള്ളിൽ , ബ്രോഡ്ഗ്രീൻ സ്‌കൂൾ ഗവേർണിംഗ് കൗൺസിൽ അംഗം തോമസ് ജോണ് വാരിക്കാട്ട്  എന്നിവരുടെ ശ്രമഫലമായാണ് കേരളത്തിലെ ചില സ്‌കൂളുകൾ പ്രത്യേകമായി ഈ പരിപാടിയിൽ ഉൾപ്പെടുത്തുവാൻ തിരഞ്ഞെടുക്കപ്പെട്ടത് .