Latest News

ആറു മേജര്‍ മാരത്തണുകള്‍ പൂര്‍ത്തിയാക്കി, ക്രോയിഡോണിലെ അശോക് കുമാര്‍ ഓടിക്കയറിയത് മലയാളികള്‍ ഇതുവരെ എത്താത്ത ഒരിടത്തേക്ക്! കയ്യടിക്കാം ഈ കാരുണ്യത്തിന്‌

2017-10-11 01:26:43am | കടപ്പാട്: രാജൻ പാന്തല്ലൂർ

ലണ്ടൻ∙ മാരത്തൺ ചരിത്രത്തിൽ 6 മേജർ മാരത്തൺ കുറഞ്ഞ കാലയളവിൽ പൂർത്തിയാക്കിയ ആദ്യ  മലയാളിയായി അശോക് കുമാർ ചരിത്രം കുറിച്ചു. ഇന്നേവരെ മലയാളികൾ കടന്നുചെല്ലാതിരുന്ന ഈ മേഖലയിലും ഒരുമലയാളിസാന്നിധ്യം നമുക്കഭിമാനിക്കാവുന്നതാണ് .ലോകത്തിൽ തന്നെ ആറു മേജർ മാരത്തൺ പൂർത്തീകരിച്ച 916 പേരിൽ 5 ഇന്ത്യക്കാർ മാത്രമാണുള്ളത് അതിൽ ആറാമതായി എത്തുന്നത് ഒരുമലയാളിയും. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിൽ ഒന്നിനും സമയം തികയില്ല എന്നുപറയുന്നവർക്ക് ഒരു പ്രേചോദനം ആയിത്തീരും അശോക്‌കുമാറിന്റെ ജീവിതം.

കഴിഞ്ഞ  രണ്ടരവർഷം  കൊണ്ടാണ് അദ്ദേഹം ഈ നേട്ടത്തിലേക്കു ഓടിക്കയറിയത്. 2014 ൽ ലണ്ടൻ മാരത്തണിൽ ഓടി തുടക്കം കുറിച്ച ഇദ്ദേഹം ഇതിനോടകം ന്യൂയോർക്ക്, ബോസ്റ്റൺ, ബെർലിൻ, ടോക്കിയോ, ഷിക്കാഗോ എന്നീ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ രാജ്യാന്തരതലത്തിൽ മാരത്തണിൽ പങ്കെടുത്തു. സിൽവർ സ്റ്റാൻ, ഗ്രേറ്റ് നോർത്ത് റൺ (2) എന്നി ഹാഫ് മാരത്തണിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

thumbnail-13

ക്രോയ്ഡോണിലെ HMRC യിൽ Inspector of Tax ആയി ഔദ്യോഗിക ജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ Action Against Hunger എന്ന ചാരിറ്റി പ്രവർത്തനത്തിനും അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്.  തന്റെ മാരത്തൺ ഓട്ടത്തിൽ നിന്നും ലഭിച്ച 15000 പൗണ്ട് പ്രവർത്തനത്തിനായ്‌ ചിലവഴിച്ചു.  ഈ കഴിഞ്ഞ കാലയളവിൽ ലണ്ടനിലെ സാമൂഹിക സാംസ്കാരികമേഖലയിൽ അദ്ദേഹം നൽകിവരുന്ന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. 26 വർഷമായി ഭാരതീയ നൃത്തകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൗർണ്ണമി ആർട്സ് എന്നപേരിൽ ഒരു നൃത്തവിദ്യാലയവും ക്രോയ്ഡോൺ കേന്ദ്രമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.