Latest News

കരോള്‍ ഗാനം ആലപിച്ചാല്‍ ആയിരം പൗണ്ട്! യു കെ മലയാളികൾക്കായി എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ മത്സരം, ഒന്നാം സമ്മാനം ആയിരം പൗണ്ട്! മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥി

2017-10-12 01:59:46am |

കൊവെൻട്രി:  യു കെയിലെ വിവിധ സഭാ വിഭാഗങ്ങളിൽ പെട്ട ഗായക സംഘങ്ങളെ കോർത്തിണക്കി യു കെ മലയാളികളുടെ സ്വന്തം ചാനലായ ഗർഷോം ടി വി യും , ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ അസാഫിയൻസും ചേർന്ന് എക്യൂമെനിക്കൽ ക്രിസ്‌മസ്‌ കരോൾ മത്സരം നടത്തുന്നു . ഡിസംബർ  പതിനാറാം തീയതി കൊവെൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളബിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ കരോൾ ഗാന മത്സരത്തിൽ  വിജയികൾ ആകുന്നവർക്കു ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.

ഒന്നാം സമ്മാനം £1000 , രണ്ടാം സമ്മാനം £500 ,മൂന്നാം സമ്മാനം £ 250   എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.  ഗ്രെയിറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ മുഖ്യാതിഥിതിയായി പങ്കെടുത്തു ക്രിസ്മസ് സന്ദേശം നൽകും . കൂടാതെ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും. യുകെയിൽ ആദ്യമായി നടത്തുന്ന ഈ കരോൾ  ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെ ഒത്തുചേരലിനു വേദിയാകും.

കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടൻ അസഫിയാൻസ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും. ഡിസംബർ പതിനാറിന് വൈകുന്നേരം മൂന്നു മണി മുതൽ ഏഴു മണി  വരെ നടക്കുന്ന ഈ സംഗീത മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള യു കെയിലെ വിവിധ ഗായക സംഘ ങ്ങൾ താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.  പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.