Latest News

സ്വിറ്റ്സർലൻഡിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ അരിച്ചെടുത്തത് 20 കോടി രൂപയുടെ സ്വർണവും വെള്ളിയും!

2017-10-13 03:13:08am |

സൂറിക്∙ അതേ, സത്യമാണ്. പക്ഷേ, സ്വർണമോതിരവും കമ്മലുമൊക്കെയാണെന്നു കരുതരുത്. സൂക്ഷ്മമായ തരികൾ. സ്വിറ്റ്സർലൻഡിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ കഴിഞ്ഞവർഷം അരിച്ചെടുത്തതു 43 കിലോ സ്വർണവും മൂന്നു ടൺ വെള്ളിയും. എല്ലാംകൂടി 31 ലക്ഷം ഡോളറിന്റെ (20 കോടി രൂപ) സ്വത്ത്!

സ്വിസ് വാച്ച് നിർമാണ കമ്പനികളും മറ്റും പുറന്തള്ളുന്ന മലിനജലത്തിൽ നിന്നാണ് ഈ തരികളിലേറെയും അരിച്ചെടുത്തത്. വാച്ച് കമ്പനികൾ ഏറെയുള്ള പടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ ജൂറയിൽനിന്നും സ്വർണ ശുദ്ധീകരണശാലകളുള്ള ടിചിനോയിൽനിന്നും വൻതോതിൽ സ്വർണത്തരികൾ കിട്ടിയിട്ടുണ്ടെന്നാണു സർക്കാരിന്റെ പഠന റിപ്പോർട്ട്.

ഇനി ഇതു മനസ്സിൽവച്ചു വീട്ടിൽത്തന്നെ ശുദ്ധീകരണ പ്ലാന്റ് തുടങ്ങാൻ പദ്ധതിയിടല്ലേയെന്നു ജനങ്ങൾക്ക് ഉപദേശവുമുണ്ട്. കാരണം സ്വിറ്റ്സർലൻഡിൽ പൊതു പൈപ്പുവഴി വീടുകളിലെത്തുന്ന വെള്ളം സ്വർണവും വെള്ളിയുമെല്ലാം അരിച്ചെടുത്ത ശേഷമുള്ളതാണ്.