Latest News

ഐസിസിലേക്ക് യുവാക്കളെ ആകര്‍ഷിച്ച് റിക്രൂട്ട് ചെയ്തിരുന്ന ആ വെളുത്ത വിധവ ഇനിയില്ല! സിറിയയില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 12 വയസുകാരന്‍ മകനും കൊല്ലപ്പെട്ടു

2017-10-13 03:29:04am |

ഏതാനും വര്‍ഷങ്ങളായി തീര തലവേദന സൃഷ്ടിച്ച് കൊണ്ടിരുന്ന വൈറ്റ് വിഡോ സാലി ജോണ്‍സ് യുഎസ് സിറിയയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇറാഖ്സിറിയ അതിര്‍ത്തിയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സാലി കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. സിറിയന്‍ അതിര്‍ത്തിയിലുള്ള താവളമായ മായാഡിന്നിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കവെയാണ് സാലി കൊല്ലപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് 50 കാരിയായ ഈ സ്ത്രീ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് സിഐഎ വെളിപ്പെടുത്തുന്നത്. സാലിയുടെ 12 കാരന്‍ മകനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. നാല് കൊല്ലം മുമ്പ് കുഞ്ഞുമായി സിറിയയ്ക്ക് പോയ ജിഹാദിയാണ് സാലി. തുടര്‍ന്ന് ഐസിസിന്റെ ഉന്നത റിക്രൂട്ടറായി മാറുകയും ഓണ്‍ലൈനിലൂടെ ജിഹാദി ആശയങ്ങള്‍ പ്രചരിപ്പിച്ചായിരുന്നു പ്രധാനമായും സാലി ചെറുപ്പക്കാരെ ഐസിസിലേക്ക് ആകര്‍ഷിച്ചെത്തിച്ചിരുന്നത്.

21കാരനായ ഐസിസ് ഭീകരന്‍ ജുനൈദ് ഹുസൈനെ വിവാഹം ചെയ്തതിന് ശേഷമാണ് കെന്റിലെ ചാത്തമിലുള്ള കുടുംബത്തെ ഉപേക്ഷിച്ച് പെന്റ് റോക്കറായിരുന്നു സാലി 2013ല്‍ സിറിയിലേക്ക് കടന്നിരുന്നത്. എന്നാല്‍ 2016ല്‍ ഈ സ്ത്രീയുടെ ഭര്‍ത്താവ് ഹുസൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഹുസൈന്‍ അല്‍ ബ്രിട്ടാനി എന്ന പേരില്‍ സാലി ഐസിസിലേക്ക് ബ്രിട്ടീഷ് യുവാക്കളെ ആകര്‍ഷിച്ച് റിക്രൂട്ട് ചെയ്തിരുന്നു. ഈ സ്ത്രീയുടെ ബ്രിട്ടീഷുകാരനായ 12 വയസുള്ള മകന്‍ ഐസിസിന്റെ ചൈല്‍ഡ് ഫൈറ്ററായി പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. പട്ടാളക്കാരെ കൊല്ലാനാണ് ഈ ബാലനെ നിയോഗിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. അബു അബ്ദുള്ളാ അല്‍ബ്രിട്ടാനി എന്ന പേരിലാണീ ബാലന്‍ പ്രവര്‍ത്തിച്ചിരുന്നത്.

12 കാരനായ സാലിയുടെ മകനും സ്ഫോടനത്തില്‍ മരിച്ചുവെന്നാണ് കണക്ക് കൂട്ടുന്നത്. എന്നാല്‍ ഇത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഐസിസ് ക്യാമ്പിലെ ദുരവസ്ഥകളില്‍ മനം മടുത്ത് സാലി റാഖയില്‍ നിന്നും ബ്രിട്ടനിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇതിന് മുമ്പ് പുറത്ത് വന്നിരുന്നു. ഡസന്‍ കണക്കിന് തീവ്രവാദ ആക്രമണങ്ങളുടെ ബുദ്ധിയായി പ്രവര്‍ത്തിച്ചതിനാല്‍ സാലിയെ പെന്റണ്‍ ഉയര്‍ന്ന മുന്‍ഗണനയുള്ള കില്‍ ലിസ്റ്റിലാണ് പെടുത്തിയിരുന്നത്.

സംയുക്ത സേനയുടെ ആക്രമണത്തെ തുടര്‍ന്ന് ഐഎസിന്റെ പിടി അയഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില റക്കയിലേക്ക് പാലായനം ചെയ്യുമ്പോള്‍ മായാഡിനില്‍ വെച്ചായിരുന്നു മരണമടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം ഇവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി ഡിഎന്‍എ ടെസ്റ്റ് നടത്തിയാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് പെന്റഗണ്‍ പറയുന്നത്. 2013 ല്‍ ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് കുടിയേറിയ സാലി ഐഎസിന്റെ ഹാക്കര്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജുനൈദിനെ വിവാഹം ചെയ്തിന് പിന്നാലെയാണ് സിറിയയിലേക്ക് പോയത്. എന്നാല്‍ 2015 ല്‍ ജുനൈദ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ഇവര്‍ വൈറ്റ് വിഡോ എന്നറിയപ്പെടാന്‍ തുടങ്ങിയത്. പിന്നട് ഹുസൈന്‍ അല്‍ബ്രിട്ടാണി എന്ന പേരില്‍ ബ്രിട്ടീഷ് യുവാക്കളെ ഐഎസിലേക്ക് ചേര്‍ക്കുന്ന ജോലി ചെയ്തു വരികയായിരുന്നു. ജുനൈദിനെ വിവാഹം കഴിച്ച് ഐഎസിലേക്ക് ചേക്കേറുമ്പോള്‍ സാലിയുടെ 11 കാരന്‍ മകനുമുണ്ടായിരുന്നു. ഇയാളും കൊല്ലപ്പെട്ടെന്ന് സംശയമുണ്ട്. എന്നാല്‍ ഇയാള്‍ക്ക് എന്തു പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

മകന്‍ ജോ ഐഎസില്‍ ചൈല്‍ഡ് ഫൈറ്ററായി പ്രവര്‍ത്തിക്കുകയാണെന്നും അബു അബ്ദുള്ള ബ്രിട്ടാനി എന്ന പേരില്‍ ഐഎസില്‍ സൈനികരെ കൊല്ലാനായി ജോ നിയോഗിക്കപ്പെട്ടിരിക്കുകയാണെന്നും വിവരമുണ്ടായിരുന്നു. കൊല്ലപ്പെടേണ്ട കൊടും ഭീകരരുടെ പട്ടികയില്‍ പേര് ഉള്‍പ്പെട്ടതോടെ മൂന്നു വര്‍ഷമായി ലോകം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഒന്നായി വൈറ്റ്‌വിഡോ മാറിയിരുന്നു. ജൂലൈയില്‍ ഐഎസിന്റെ ക്യാമ്പില്‍ നിന്നും തിരികെ ബ്രിട്ടനില്‍ എത്തിയ അയിഷ എന്ന ബ്രിട്ടീഷ് ഐസ് തീവ്രവാദിയുടെ ഭാര്യ താന്‍ ജോണ്‍സിനെ ഐഎസ് നിയന്ത്രിത മേഖലയില്‍ വെച്ച് കണ്ടതായി വ്യക്തമാക്കിയിരുന്നു. പിന്നീട് കുര്‍ദിഷ് അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പോയ ഇവര്‍ അവിടെ നിന്നും ബ്രിട്ടനിലേക്ക് തിരിച്ചു പോരുകയായിരുന്നു.