Latest News

യു കെ മലയാളികളെ ഞെട്ടിച്ചുകൊണ്ട് പതിവുപോലെ രണ്ടാമത്തെ മരണവും , ഈസ്റ്റ് ബോണിലെ എൽദോസ് ഇന്നലെ രാത്രി മരിച്ചതും ഹൃദയാഘാതം മൂലം

2017-11-07 08:18:02am |

ഈസ്റ്റ് ബോൺ  .ഇന്നലെ രാവിലെ യു കെ മലയാളികളുടെ പ്രഭാതം ഉണർന്നത് ഓക്സ്ഫോഡിൽ നിന്നുള്ള സാമുവേൽ വർഗീസിന്റെ മരണവർത്തയും ആയി ആയിരുന്നു എങ്കിൽ ഇന്നും പതിവുപോലെ തുടർമരണത്തിന്റെ  വാർത്തയുമായാണ് യു കെ യിലെ മലയാളികൾ ഞെട്ടിത്തരിച്ചു നിൽക്കുന്നത് .ഇന്നലെ രാത്രി ഹെയിൽസ് ഹാമിലെ കോൺക്വസ്റ് ആശുപത്രിയിൽ നിര്യാതനായ എൽദോസ് പോൾ  പെരുമ്പാവൂർ പുല്ലുവഴി സ്വദേശിയാണ് .ദിവസങ്ങൾക്കു മുൻപ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന എൽദോസ് ഡിസ്ചാർജ് ആയി വീട്ടിൽ വിശ്രമിക്കുകയായിരുന്നു .അതിനിടെയാണ് ഇന്നലെ വൈകിട്ട് വയറു വേദന മൂലം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .മുപ്പത്തി എട്ടു വയസു മാത്രം പ്രായം ഉണ്ടായിരുന്ന എൽദോസ് പൂർണ്ണ ആരോഗ്യവാനും .മലയാളി കമ്യുണിറ്റി പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവവും ആയിരുന്നെന്ന് സുഹൃത്തുക്കൾ യു കെ വാർത്തയോട് പറഞ്ഞു .പെരുമ്പാവൂർ പുല്ലുവഴി ആയത്തുകുടി തോമസ് ഏലിയാമ്മ ദമ്പതികളുടെ മൂത്ത മകനാണ് എൽദോസ് .അനുപമ ആണ് ഭാര്യ .ആറു  വയസുകാരി എലിസബത്ത് , രണ്ടു വയസുകാരി സാമന്ത എന്നിവർ മക്കളാണ് .അവിശ്വസനീയമായ എൽദോസിന്റെ മരണത്തിൽ ഞടുക്കം മാറാതെ നിൽക്കുകയാണ് ഹെയ്ൽസിലും സമീപ പ്രദേശങ്ങളിലും ഉള്ള എൽദോസിന്റെ സുഹൃത്തുക്കൾ , എൽദോസിന്റെ വേർപാടിൽ മനം നൊന്തിരിക്കുന്ന സുഹൃത്തുക്കളുടെയും , ബന്ധുക്കളുടെയും ദുഃഖത്തിൽ യു കെ വാർത്ത കുടുംബവും പങ്കുചേരുന്നു.