Latest News

ഇസ്രയേല്‍ സന്ദര്‍ശനം അപ്രീതിക്കു കാരണമായി, പ്രീതി പട്ടേലിന്റെ രാജിയിലേക്ക് നയിച്ചത് ഇതൊക്കെ! വിവാദം നിഷേധിക്കാതെ തലകുനിക്കാതെ ഈ ഇന്ത്യന്‍ വംശജ

2017-11-09 03:00:10am |

ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മന്ത്രിയും തെരേസാ മേയുടെ ക്യാബിനറ്റില്‍ നിന്നു പുറത്തേക്ക്. ബ്രിട്ടനിലെ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് മന്ത്രിയും ഇന്ത്യന്‍ വംശജയുമായ പ്രീതി പട്ടേല്‍ രാജിവച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇസ്രയേലില്‍ സ്വകാര്യ സന്ദര്‍ശനത്തിനിടെ  ഇസ്രയേലിലെ രാഷ്ട്രീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നുള്ള വിവാദത്തിലാണ് പ്രീതിപട്ടേലിനു മന്ത്രിക്കസേര നഷ്ടമായത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രായേല്‍ രാഷ്ട്രീയനേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയ  പ്രീതി പട്ടേലിന്റെ രാജിക്കായി പ്രതിപക്ഷം സമ്മര്‍ദം ശക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് പ്രീതി ഇസ്രായേല്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത്. യാത്രയെ കുറിച്ചുള്ള വിശദാംശങ്ങളും തെരേസ മേയ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായും അവര്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം.

ജൂലാന്‍ കുന്നുകളിലെ ഇസ്രായേല്‍ സൈനിക ആശുപത്രിയും പ്രീതി സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്. നയതന്ത്രമര്യാദയനുസരിച്ച് ബ്രിട്ടീഷ് എം.പിമാരോ മന്ത്രിമാരോ ജൂലാന്‍ കുന്നുകള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കുണ്ട്. 1967ല്‍ സിറിയയില്‍നിന്ന് ഇസ്രായേല്‍ പിടിച്ചെടുത്ത മേഖലയാണ് ജൂലാന്‍ കുന്നുകള്‍.  സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇസ്രായേല്‍ അധികൃതരുമായി ആഗസ്റ്റില്‍ അനധികൃത ചര്‍ച്ചകള്‍ നടത്തിയതിനെക്കുറിച്ചു വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍തന്നെ പ്രധാനമന്ത്രി പ്രീതിയെ താക്കീത് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയോടു പ്രീതി മാപ്പുപറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പിന്നീട്  ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയ വിവരം പ്രീതിതന്നെ ട്വിറ്ററിലൂടെയും മറ്റും ചിത്രങ്ങള്‍ സഹിതം വെളിപ്പെടുത്തുകയുണ്ടായി. ഉഗാണ്ടയില്‍നിന്നും 1960ല്‍ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഇന്ത്യന്‍ ദമ്പതികളുടെ മകളാണ് പ്രീതി പട്ടേല്‍. 2010ലാണ് ആദ്യമായി എസെക്‌സിലെ വിത്തം പാര്‍ലമന്റെ്  മണ്ഡലത്തില്‍നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.

പിന്നീട് 2015ലും 2017ലും പാര്‍ലമന്റെംഗമായി. ഡേവിഡ് കാമറണ്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രാലയത്തിന്റെയും പിന്നീട് ട്രഷറിയുടെയും ചുമതലയുള്ള സഹമന്ത്രിയായിരുന്നു. തെരേസ മേയുടെ മന്ത്രിസഭയിലും സ്ഥാനം ലഭിച്ച പ്രീതി പട്ടേല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിലും ഇന്ത്യന്‍ നേതാക്കളുമായുള്ള നയതന്ത്രചര്‍ച്ചകളിലുമെല്ലാം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

സെപ്റ്റംബറില്‍ ഇതിനു തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിയതും വാര്‍ത്തയായതോടെ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആഫ്രിക്കയിലെ യുഗാണ്ടയിലായിരുന്ന മന്ത്രിയോട് സന്ദര്‍ശനം വെട്ടിച്ചുരുക്കി ഉടന്‍ ലണ്ടനിലെത്താന്‍ പ്രധാനമന്ത്രി തെരേസ മേ ആവശ്യപ്പെട്ടു. പിന്നാലെ രാജിയും നല്‍കി.

ഒരാഴ്ചയ്ക്കിടെ തെരേസ മേ സര്‍ക്കാരില്‍നിന്നും രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് പ്രീതി പട്ടേല്‍. ലൈംഗികാപവാദത്തില്‍ കുടുങ്ങി ഏതാനും ദിവസം മുമ്പാണ് തെരേസ മന്ത്രിസഭയിലെ മൂന്നാമനായി അറിയപ്പെട്ടിരുന്ന പ്രതിരോധമന്ത്രി സര്‍ മൈക്കിള്‍ ഫാലന്‍ രാജിവച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവിന്റെ രാജിക്കു തൊട്ടുപിന്നാലെ മന്ത്രിസഭയിലെ ഏഷ്യന്‍ മുഖമായ പ്രീതിയും പുറത്താകുന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും കനത്ത രാഷ്ട്രീയനഷ്ടം തന്നെയാണ്.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇസ്രയേല്‍ അധികൃതരുമായി ഓഗസ്റ്റില്‍ അനധികൃത ചര്‍ച്ചകള്‍ നടത്തിയതിനെക്കുറിച്ചു വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍തന്നെ പ്രധാനമന്ത്രി പ്രീതിയെ താക്കീത് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം പ്രാധാനമന്ത്രിയോടു പ്രീതി മാപ്പുപറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ വിഷയം തീര്‍ന്നു എന്നു കരുതവേയാണ് സെപ്റ്റംബറിലും പ്രീതി ഇത്തരം ചര്‍ച്ചകള്‍ തുടര്‍ന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

വ്യക്തമായ വിശദീകരണം നല്‍കാനാകാത്ത ഈ കൂടിക്കാഴ്ചയുടെ വര്‍ത്തകള്‍ പ്രതിപക്ഷവും മാധ്യമങ്ങളും പൂര്‍വാധികം ശക്തിയോടെ ഏറ്റെടുത്തതോടെയാണു പ്രീതി കുരുക്കിലായത്. വിദേശകാര്യമന്ത്രാലയമോ പ്രധാനമന്ത്രിയുടെ ഓഫിസോ അറിയാതെ പ്രീതി ഇസ്രയേല്‍ അധികൃതരുമായി ഒരു ഡസനോളം കൂടിക്കാഴ്ചകള്‍ നടത്തിയെന്നാണ് വാര്‍ത്തകള്‍. ഇസ്രയേല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയ വിവരം പ്രീതിതന്നെ ട്വിറ്ററിലൂടെയും മറ്റും ചിത്രങ്ങള്‍ സഹിതം വെളിപ്പെടുത്തിയിട്ടുള്ളതിനാല്‍ ഇക്കാര്യം നിഷേധിക്കാനും ആകാത്ത സ്ഥിതിയായി.  

ഉഗാണ്ടയില്‍നിന്നും 1960ല്‍ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഇന്ത്യന്‍ ദമ്പതികളുടെ മകളാണ് പ്രീതി പട്ടേല്‍. 2010ലാണ് ആദ്യമായി എസെക്‌സിലെ വിത്തം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2015ലും 2017ലും പാര്‍ലമെന്റംഗമായി. ഡേവിഡ് കാമറണ്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രാലയത്തിന്റെയും പിന്നീട് ട്രഷറിയുടെയും ചുമതലയുള്ള സഹമന്ത്രിയായിരുന്നു. തെരേസ മേയുടെ മന്ത്രിസഭയിലും സ്ഥാനം ലഭിച്ച പ്രീതി പട്ടേല്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിലും ഇന്ത്യന്‍ നേതാക്കളുമായുള്ള നയതന്ത്രചര്‍ച്ചകളിലുമെല്ലാം നിര്‍ണായക പങ്ക് വഹിക്കുന്നവരാണ്.

ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കായി നടത്തിയ ക്യാംപെയ്‌നില്‍ ലീവ് പക്ഷത്തിന്റെ മുഖ്യ വക്താക്കളില്‍ ഒരാളായിരുന്നു പ്രീതി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പല ഇന്ത്യന്‍ നേതാക്കളുടെ അടുത്ത സുഹൃത്തുകൂടിയാണ് ബ്രിട്ടിഷ് സര്‍ക്കാരിലെ ഇന്ത്യന്‍ മുഖമായ പ്രീതി സുശീല്‍ പട്ടേല്‍ എന്ന നാല്‍പത്തഞ്ചുകാരി.