Latest News

ബ്രെക്‌സിറ്റ് ബില്‍ രണ്ടാഴ്ചക്കകം ബ്രിട്ടന്‍ അംഗീകരിക്കണമെന്ന് ഇ.യു, സാവകാശം തേടി മേയുടെ പരക്കം പാച്ചില്‍, പ്രീതിക്കു പകരം യുവനേതാവ്

2017-11-11 02:50:26am |

ബ്ര​സ​ൽ​സ്​: ബ്രെ​ക്​​സി​റ്റ്​ സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്​​ച​ക്ക​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന്​ ബ്രി​ട്ട​ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അ​ന്ത്യ​ശാ​സ​നം. ​ര​ണ്ടാ​ഴ്​​ച​ക്ക​കം ബ്രെ​ക്​​സി​റ്റ്​ ബി​ല്ലി​ൽ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ ​വ്യാ​പാ​ര ച​ർ​ച്ച​ക​ൾ ഇൗ​വ​ർ​ഷം ന​ട​ക്കി​ല്ലെ​ന്നും യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ​സ്​ ചീ​ഫ്​ നെ​ഗോ​ഷ്യേ​റ്റ​ർ മൈ​ക്കി​ൾ ബേ​ണി​യ​ർ വ്യ​ക്ത​മാ​ക്കി.

 െഎ​റി​ഷ്​ അ​തി​ർ​ത്തി, പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശം, ബ്രെ​ക്​​സി​റ്റ്​ ബി​ല്ല്​ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ ബ്രെ​ക്​​സി​റ്റ്​ സെ​ക്ര​ട്ട​റി ഡേ​വി​ഡ്​ ഡേ​വി​സു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക്കു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ടി​യാ​ലോ​ച​ന​യി​​ലൂ​ടെ ബ്രെ​ക്​​സി​റ്റ്​ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന്​ ഡേ​വി​ഡ്​ ഡേ​വി​സ്​ പ​റ​ഞ്ഞു. ബ്രി​ട്ട​ൻ ഇ.​യു വി​ട്ടു​േ​പാ​കു​േ​മ്പാ​ൾ ന​ൽ​കു​ന്ന തു​ക​യെ സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​യി​ലെ​ത്ത​ണ​മെ​ന്നും ബേ​ണി​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ​ 

യൂറോപ്യന്‍ യൂനിയന്‍ വിടുതല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അംഗരാജ്യങ്ങളുടെ നിലപാടില്‍ അയവുതേടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് പുതിയ സംഭവവികാസം. വിടുതല്‍ നടപടിയില്‍ സാവകാശം തേടിയുള്ള ബ്രിട്ടന്റെ അപേക്ഷ വെള്ളിയാഴ്ച ബ്രസല്‍സില്‍ ചേരുന്ന യൂറോപ്യന്‍ കൗണ്‍സില്‍ ഉച്ചകോടി ചര്‍ച്ചചെയ്യും.

ഇതിന് മുമ്പായി, അംഗരാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തെരേസ മേയ് ബ്രസല്‍സിലെത്തി. യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഴാങ് ക്ലോഡ് ജങ്കര്‍, ഇ.യു നയതന്ത്രജ്ഞന്‍ മിഷേല്‍ ബാര്‍ണിയര്‍ എന്നിവരുമായി അവര്‍ ചര്‍ച്ച നടത്തി.  സാവകാശം തേടി മിക്ക ഇ.യു അംഗരാജ്യങ്ങളുടെ തലവന്മാരുമായും കഴിഞ്ഞദിവസങ്ങളില്‍ മേയ് നേരിട്ടും ഫോണിലൂടെയും ചര്‍ച്ച നടത്തിയിരുന്നു.

ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലുമായും ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, മേയുടെ അഭ്യര്‍ഥന മെര്‍കല്‍ തള്ളിയതായാണ് സൂചന. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും തിങ്കളാഴ്ച രാത്രി സംസാരിച്ചു. ഐറിഷ് മന്ത്രി ലിയോ വരദ്കറുമായും അവര്‍ സംസാരിച്ചു.

ഇ.യു അംഗമായിരിക്കെ ബ്രിട്ടന്‍ ഏറ്റെടുത്ത സാമ്പത്തിക ബാധ്യതകള്‍ പൂര്‍ത്തീകരിക്കുക, ബ്രിട്ടനിലെ ഇതര യൂറോപ്യന്‍രാജ്യക്കാരായ പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് നയം രൂപവത്കരിക്കുക തുടങ്ങി നിരവധി വിഷയങ്ങളില്‍ കൃത്യമായ നയം എത്രയും വേഗം രൂപവത്കരിക്കണമെന്നാണ് ഇ.യു ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ആവശ്യങ്ങള്‍ മതിയായവേഗത്തില്‍ ബ്രിട്ടന്‍ നടപ്പാക്കുന്നില്ലെന്നാണ് ആക്ഷേപം.

അതേസമയം ബ്രിട്ടിഷ് സർക്കാരിലെ ഇന്ത്യൻ മുഖം പ്രീതി പട്ടേലിനു പകരക്കാരിയായി തെരേസ മേ കണ്ടെത്തിയത് പെന്നി മോർഡന്റ് എന്ന യുവ വനിതാനേതാവിനെ. പെന്നിയെ പുതിയ ഇന്റർനാഷനൽ ഡവലപ്മെന്റ് സെക്രട്ടറിയായി നിയമിച്ചു. വനിതാ കാബിനറ്റിലെ യുവ-വനിതാ പ്രാതിനിധ്യവും ബ്രക്സിറ്റ് സംതുലനവും നിലനിർത്തിയാണു കഴിഞ്ഞയാഴ്ചയുണ്ടായ രണ്ട് മന്ത്രിമാരുടെ രാജിയിലും പ്രധാനമന്ത്രി പകരക്കാരെ കണ്ടെത്തിയത്. ഇതിന് 24 മണിക്കൂർപോലും വേണ്ടിവന്നതുമില്ല.

നിലവിൽ വർക് ആൻഡ് പെൻഷൻ മന്ത്രാലയത്തിൽ സഹമന്ത്രിയായിരുന്ന പെന്നി മോർഡന്റ് നേരത്തെ കാമറൺ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രാലയത്തിലും സഹമന്ത്രിയായിരുന്നു. ബ്രക്സിറ്റിന്റെ കാര്യത്തിൽ പ്രീതിയെപോലെ ലീവ് പക്ഷക്കാരിയാണ് പെന്നിയും. ലൈംഗികാപവാദത്തിൽ കുരുങ്ങി കഴിഞ്ഞയാഴ്ച രാജിവച്ച പ്രതിരോധമന്ത്രി സർ മൈക്കിൾ ഫാലനു പകരമായി പെന്നിയെ പരിഗണിച്ചിരുന്നു. ഒടുവിൽ തന്റെ വിശ്വസ്തനായ ഗാവിൻ വില്യംസണെയാണ് മേ വകുപ്പ് ഏൽപിച്ചത്. 

നോർത്ത് പോർട്സ്മൗത്തിൽനിന്നുള്ള പാർലമെന്റംഗമാണ് നാൽപത്തിനാലുകാരിയായ പെന്നി മോർഡന്റ്. 2010 മുതൽ തുടർച്ചയായി മൂന്നു തിരഞ്ഞെടുപ്പുകളിൽ ജയിച്ചു. സ്പ്ലാഷ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ഏറെ പ്രശസ്തയായി. ബ്രിട്ടിഷ് സർക്കാരിന്റെ വിദേശസഹായ പദ്ധതികളുടെ നടത്തിപ്പിനായുള്ളതാണ് ഇന്റർനാഷണൽ ഡവലപ്മെന്റ് മന്ത്രാലയം. 13 ബില്യൻ പൗണ്ട് ബജറ്റ് വിഹിതമുള്ള ഈ മന്ത്രാലയത്തിന്റെ ചുമതലയിലാണ് പ്രീതിയുടെ പിൻഗാമി എത്തുന്നത്. 

സ്വകാര്യ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുടെയോ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ ഇസ്രയേൽ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയക്കാരുമായും നയതന്ത്ര-ബിസിനസ് ചർച്ചകൾ നടത്തിയതിനാണു പ്രീതി പട്ടേലിനു മന്ത്രിസ്ഥാനം നഷ്ടമായത്. ചട്ടവിരുദ്ധമായി പ്രവർത്തിച്ച മന്ത്രിയെ ആഫ്രിക്കൻ പര്യടനത്തിനിടയിൽനിന്നു വിളിച്ചുവരുത്തി പ്രധാനമന്ത്രി രാജിവയ്പിക്കുകയായിരുന്നു.