Latest News

അതേ മൂക്ക്, അതേ കണ്ണ്, അതേ ചിരി, വിശ്വസിക്കാനായില്ല, അവള്‍ അയാളുടെ മുഖത്ത് ഒന്നു തൊട്ടു നോക്കിയ ശേഷം അയാളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു: ഒരു കണ്ണ് നിറയ്ക്കുന്ന കഥ

2017-11-12 03:55:54am |

ആന്‍ഡി സാന്‍സനെഡ് മുന്നിലെത്തിയപ്പോള്‍ കൊച്ചു കുഞ്ഞിനെപ്പോലെ ലില്ലി അയാളുടെ മുഖത്തു തൊട്ടുനോക്കി. അതേ കണ്ണ്, അതേ മൂക്ക്, അതേ ചിരി, ഒരു നിമിഷം ലില്ലിക്കു വിശ്വസിക്കാനായില്ല. ഇതു തന്റെ ഭര്‍ത്താവ് ക്യാലെന്‍ തന്നെയാണ് എന്ന് അവര്‍ ചിന്തിച്ചു പോയി. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്കു തിരിച്ചു വന്നു. ഇതു തന്റെ ഭര്‍ത്താവിന്റെ മുഖം മാറ്റിവച്ച ആന്‍ഡി സാന്‍ഡസാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞു.

uploads/news/2017/11/164497/d3.gif

ആ നിമിഷം ആന്‍ഡിയെ കെട്ടിപ്പിടിച്ചു ലില്ലി പൊട്ടിക്കരഞ്ഞു. കഴിഞ്ഞ വര്‍ഷമായിരുന്നു ലില്ലിയുടെ ഭര്‍ത്താവ് ക്യാലന്‍ വെടിയുതുര്‍ത്ത് ആത്മഹത്യ ചെയ്തത്. ഹൈസ്‌ക്കൂള്‍ കാലം മുതലുള്ള പ്രണയമായിരുന്നു. ഭര്‍ത്താവു മരിക്കുന്ന സമയം ലില്ലി എട്ടുമാസം ഗര്‍ഭിണിയായിരുന്നു. ദുരന്തം താങ്ങാവുന്നതിലുമപ്പുറം ആയിരുന്നു.

 

uploads/news/2017/11/164497/d4.gif

എങ്കിലും ഭര്‍ത്താവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവര്‍ തയാറായി. 2006 നടത്തിയ ആത്മഹത്യ ശ്രമത്തിന്റെ ഫലമായി മുഖം നഷ്ട്ടപ്പെട്ട ആന്‍ഡി സാന്‍ഡിനെസിനാണു ക്യാലന്റെ മുഖം മാറ്റിവച്ചത്. 56 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലുടെയയിരുന്നു ഇതു നടത്തിയത്. 16 മാസം നീണ്ട വിശ്രമത്തിനിടയിലായിരുന്നു വികാരനിര്‍ഭരമായ ഈ കൂടിക്കാഴ്ച. അച്‌ന്റെ അതേ മുഖമുള്ള ആന്‍ഡിയെ ഒരു വയസുകാരന്‍ ലിയാനോഡയ്ക്കു ലില്ലി കാണിച്ചു കൊടുത്തു. അപരിചിതത്വം ഇല്ലാതെ കുഞ്ഞു ലിയനോഡ് അച്ഛന്റെ അരികില്‍ എത്തി. മകനെ കാണാന്‍ ഇടയ്ക്കിടയ്ക്കിടയ്ക്കു വരണമെന്ന് പറഞ്ഞ് ഇവര്‍ പിരിയുകയായിരുന്നു.