Latest News

മാറ്റുരയ്ക്കാന്‍ ഇറ്റലി, അയർലെൻറ് എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകൾ! ഗ്ലാസ്ഗോയിൽ ഇന്റർനാഷണൽ റെമ്മി ടൂർണമെന്റ്

2017-11-12 03:59:31am |
 ചീട്ടുകളി പ്രേമികൾക്കായി ഗ്ലാസ് ഗോയിൽ അതിവിപുലമായ രീതിയിൽ റെമ്മി, ലേലം മത്സരങ്ങൾ ഒരുക്കി ഗ്ലാസ്‌ഗോ റെമ്മി ബോയിസ്. ഈ വരുന്ന നവംബർ 17,18,19 തിയ്യതികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 
 
യൂകെയിൽ എമ്പാടുമുള്ള ചിട്ട് കളി പ്രേമികൾക്കൊപ്പം ഇറ്റലി, അയർലെൻറ് എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകൾ മാറ്റുരയ്ക്കുവാൻ എത്തുന്നു എന്നതാണ് ഈ വർഷത്തെ എടുത്ത് പറയാവുന്ന പ്രത്യേകത. പങ്കെടുക്കുന്ന എല്ലാവർക്കും ടൂർണമെന്റിൽ പങ്കെടുക്കുന്നതോടൊപ്പം തന്നെ ഒരു അവധി ആഘോഷം എന്ന രീതിയിൽ ആണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
 
വെള്ളിയാഴ്ച 4 മണി മുതൽ ഞായറാഴ്ച 6 മണിവരെ താമസവും ഭക്ഷണവും ലഭിക്കുന്നതായിരിക്കും. പ്രധാന മത്സരങ്ങൾ ശനിയാഴ്ച 9 മണി മുതൽ ആരംഭിക്കുന്നതായിരിക്കും. മത്സരങ്ങളുടെ ഇടവേളകളിൽ മറ്റ് വിനോദങ്ങൾക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സര വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളും, ക്യാഷ് പ്രൈസും അതോടൊപ്പം തന്നെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതായിരിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ തഴെ പറയുന്ന രീതിയിൽ ആയിരിക്കും.
     റെമ്മി ചാമ്പ്യൻ - : £ 501 + ട്രോഫി + സർട്ടിഫിക്കറ്റ്.
റെമ്മി ഫസ്റ്റ് റണ്ണർ അപ്പ്: - £251 + ട്രോഫി+ സർട്ടിഫിക്കറ്റ്.
റെമ്മി സെക്കൻറ് റണ്ണർ അപ്പ്:-  £ 101 + ട്രോഫി + സർട്ടിഫിക്കറ്റ്.
 
ലേലം ചാമ്പ്യൻസ് :- £ 501 + ട്രോഫി + സർട്ടിഫിക്കറ്റ്.
ലേലം റണ്ണേഴ്സ് അപ്പ് :- £251+ ട്രോഫി + സർട്ടിഫിക്കറ്റ്.
 
മത്സരാർത്ഥികൾക്കായി മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതാണ്. മലയാള തനിമയുള്ള രുചികരമായ ഭക്ഷണങ്ങൾ പാകം ചെയ്യുന്നതിൽ വൈദഗ്ധ്യം ആർജിച്ച പാചകക്കാരും ടൂർണമെന്റിന്റെ പ്രത്യേകതയാണ്.ഈ ടൂർണമെന്റ് അതിവിപുലമായ രീതിയിൽ നടത്തുവാൻ സഹായിച്ച സ്പോൺസേഴ്സിനോടുള്ള നന്ദിയും കടപ്പാടും ഗ്ലാസ്ഗോ റെമ്മി ബോയിസ് അറിയിക്കുന്നു.
 
മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടൂർണമെന്റ് സംഘാടകരായ ഗ്ലാസ് ഗോ റെമ്മി ബോയ്സുമായി താഴെ പറയുന്ന നമ്പറുകളിൽ എത്രയും പെട്ടന്ന് ബന്ധപ്പെടുക.
 
ബിജു പടിഞ്ഞാറയിൽ:-07846879921
ടോം മാത്യു, കുമ്പിളു മൂട്ടിൽ:-07868756523.