Latest News

ക്ലബില്‍ പ്രശ്‌നമുണ്ടാക്കിയതിന് പുറത്താക്കി; യുഎസ് ക്ലബിൽ യുവാവിന്റെ വെടിവയ്പ്, ഇന്ത്യൻ ഉടമ കൊല്ലപ്പെട്ടു

2017-11-13 01:51:41am |

ന്യൂയോർക്ക്: ക്ലബിൽ പ്രശ്നമുണ്ടാക്കിയതിന് പുറത്താക്കപ്പെട്ട യുവാവ് നടത്തിയ വെടിവയ്പിൽ ഇന്ത്യക്കാരനായ ഉടമ കൊല്ലപ്പെട്ടു. നോർത്ത് കാരലൈനയിലെ വഴിയോര വിശ്രമകേന്ദ്രത്തിലാണ് സംഭവം. ഗുജറാത്തിലെ ആനന്ദ് സ്വദേശി ആകാശ് ആർ.തലാതി (40) ആണ് വെടിയേറ്റു മരിച്ചത്. നാലുപേർക്കു പരുക്കേറ്റു. 

ക്ലബിൽ പ്രശ്നമുണ്ടാക്കിയ മാർക്കീസ് ഡെവിറ്റ് എന്ന ഇരുപത്തിമൂന്നുകാരനെ കാവൽക്കാർ പുറത്താക്കിയിരുന്നു. തുടർന്ന് വാഹനത്തിൽ സൂക്ഷിച്ചിരുന്ന തോക്കുമായി തിരിച്ചെത്തിയ ഇയാൾ വെടിയുതിർക്കുകയായിരുന്നു. കാവൽക്കാരന്റെ വെടിയേറ്റ ഡെവിറ്റും ഗുരുതരാവസ്ഥയിലാണ്.