Latest News

സ്വര്‍ഗം താണിറങ്ങി വന്നതോ... എമിറേറ്റ്സിന്റെ പുതിയ ഫസ്റ്റ് ക്ലാസ് കാബിൻ കാണാം, രാജകീയം അല്ലാതെന്തു പറയാൻ;

2017-11-13 01:54:09am |

ദുബായ്: വിമാനക്കമ്പനിയായ എമിറേറ്റ്സ് ബോയിങ് 777ന്റെ പരിഷ്കരിച്ച രൂപം പുറത്തുവിട്ടു. ഫസ്റ്റ് ക്ലാസ് സ്യൂട്ട് എന്ന പുത്തൻ വിഭാഗം ഉൾപ്പെടുത്തിയാണ് പരിഷ്കരണം. വിശാലമായ കിടക്കയും കൂടുതൽ സ്ഥലവും വെർച്വൽ ജനലും ഉൾപ്പെടുന്ന ആഡംബര വിഭാഗമാണ് സ്യൂട്ട്. അതിമനോഹരമായ ഡിസൈനും സ്വകാര്യതയും നൽകുന്ന പുതിയ സ്യൂട്ട് ആരെയും തൃപ്തിപ്പെടുത്തുന്നവയാണ്. 

ഇക്കണോമി, ബിസിനസ് ക്ലാസുകളിലെ കാബിനുകൾക്കും മാറ്റമുണ്ട്. പുതിയ നിറവും വിശാലമായ ലതർ സീറ്റും ഉള്ളവയാണ് ഇവ. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ് എല്ലാ മേഖലകളിലും പുതിയ തരം നടപ്പാതയാണുള്ളത്. ശുചിമുറിയും മറ്റു സൗകര്യങ്ങളും പുതുക്കിയിരിക്കുന്നു. എല്ലാ കാബിനുകളിലും വിനോദത്തിനുള്ള അവസരവും ഉണ്ട്. 

emirates4 എമിറേറ്റ്സ് ബോയിങ് 777 വിമാനത്തിലെ ഫസ്റ്റ് ക്ലാസ് സ്യൂട്ട്.
emitates എമിറേറ്റ്സ് ബോയിങ് 777 വിമാനത്തിലെ പുതിയ ഇക്കണോമി ക്ലാസ്.

നിരവധി മില്യൺ ഡോളർ ചെലവഴിച്ചാണ് എമിറേറ്റ്സ് മുഖം മിനുക്കിയത്. പുതിയ സൗകര്യങ്ങളോടുകൂടിയ എമിറേറ്റ്സ് 777 ബോയിങ് വിമാനം ഡിസംബർ ഒന്നു മുതൽ സർവീസ് നടത്തും. ജനീവയിലേക്കും ബ്രസൽസിലേക്കുമുള്ള സർവീസുകൾ ആയിരിക്കും ആദ്യം നടത്തുകയെന്ന് അധികൃതർ അറിയിച്ചു.

Emirates-bis എമിറേറ്റ്സ് ബോയിങ് 777 വിമാനത്തിലെ പുതിയ ബിസിനസ് ക്ലാസ്.
Emirates-eco എമിറേറ്റ്സ് ബോയിങ് 777 വിമാനത്തിലെ പുതിയ ഇക്കണോമി ക്ലാസ്.

ഫസ്റ്റ് ക്ലാസ് പ്രൈവറ്റ് സ്യൂട്ട്

ബോയിങ് 777 വിമാനത്തിന്റേത് പൂർണമായും പരിഷ്കരിച്ച ഇന്റീരിയർ ആണ്. പ്രത്യേകം അണിയിച്ചൊരുക്കിയ തറയും നീക്കാവുന്ന വാതിലും പുത്തൻ ഡിസൈനും മേഴ്സിഡെസ് ബെൻസ് എസ് ക്ലാസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചവയാണ്. പുതിയ സ്യൂട്ടിൽ 40 സ്ക്വയർ ഫീറ്റ് സ്ഥലമാണ് യാത്രക്കാരനുണ്ടാവുക. എച്ച്ഡി ക്വാളിറ്റിയുള്ള വിഡിയോകൾ ഉൾപ്പെടുത്തിയാണ് വിനോദമേഖല സജീകരിച്ചിരിക്കുന്നത്.

1-RaiseYourExpectations എമിറേറ്റ്സ് ബോയിങ് 777 വിമാനത്തിലെ പുതിയ ഫസ്റ്റ് ക്ലാസ് സ്യൂട്ട്.
Emirates-first-class-cabin1 എമിറേറ്റ്സ് ബോയിങ് 777 വിമാനത്തിലെ പുതിയ ഫസ്റ്റ് ക്ലാസ് സ്യൂട്ട്.