Latest News

25 ലക്ഷം പൗണ്ട് വില! നാട്ടിലെ ബംഗാളികള്‍ പണി തേടി അലയുമ്പോള്‍ ബ്രിട്ടണില്‍ രവീന്ദ്രനാഥ ടാഗോര്‍ താമസിച്ച വീട് സ്വന്തമാക്കാന്‍ സര്‍ക്കാര്‍

2017-11-14 02:42:54am |

ലണ്ടൻ∙ വിശ്വകവി രബീന്ദ്രനാഥ ടഗോർ ലണ്ടനിൽ താമസിച്ച വസതി വാങ്ങി സ്മാരകമാക്കാൻ മോഹമുണ്ടെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരാഴ്ചത്തെ ലണ്ടൻ സന്ദർശനത്തിനെത്തിയ മമത ഇക്കാര്യം ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് പട്നായിക്കിനോടു സംസാരിച്ചു. മമത രണ്ടു വർഷം മുൻപു ലണ്ടൻ സന്ദർശിച്ചപ്പോഴും ഇക്കാര്യം ചർച്ചാവിഷയമായിരുന്നു. 25 ലക്ഷം പൗണ്ട് (23 കോടിയിലേറെ രൂപ) ആയിരുന്നു ഏതാനും വർഷം മുൻപ് ഈ വീടിന്റെ വില.

1912ൽ ലണ്ടനിലെത്തിയ ടഗോർ വടക്കൻ ലണ്ടനിലെ ഹാംസ്റ്റെഡ് ഹീത്തിലുള്ള മൂന്നാം നമ്പർ വസതിയിലാണു മാസങ്ങളോളം തങ്ങിയത്. മാസ്റ്റർപീസ് രചനയായ ഗീതാഞ്ജലിയുടെ ഇംഗ്ലിഷ് പരിഭാഷ പൂർത്തിയാക്കിയതും ഇവിടെ വച്ചായിരുന്നു. ലണ്ടനിലെ താമസക്കാലത്ത് ടഗോറിന്റെ സുഹൃദ്‌വലയത്തിലുണ്ടായിരുന്നത് ഗീതാഞ്ജലിക്ക് അവതാരികയെഴുതിയ ഐറിഷ് കവി ഡബ്ല്യു.ബി. യേറ്റ്സ് ഉൾപ്പെടെയുള്ള കവികളും കലാകാരന്മാരും. 1912ൽ ഗീതാഞ്ജലിയുടെ ഇംഗ്ലിഷ് പരിഭാഷയിറങ്ങി. അടുത്ത വർഷം നൊബേൽ ലഭിച്ചു.