Latest News

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വിമെൻസ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു

2017-11-14 10:37:02am | ഫാ. ബിജു ജോസഫ്

ബെര്‍മിംഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിമെൻസ് ഫോറം പ്രസിഡന്റായി ശ്രീമതി. ജോളി മാത്യുവും സെക്രട്ടറിയായി ശ്രീമതി ഷൈനി സാബുവും ട്രഷററായി ഡോ. മിനി നെല്‍സണും വൈസ് പ്രസിഡന്റായി ശ്രീമതി സോണിയ ജോണിയും ജോയിന്റ് സെക്രട്ടറിയായി ശ്രീമതി ഓമന ലിജോയും എക്‌സിക്ക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സായി ശ്രീമതിമാരായ സജി വിക്ടര്‍, ജിൻസി ഷിബു, ബെറ്റി ലാല്‍, വല്‍സമ്മ ജോയി, റ്റാൻസി പാലാട്ടി എന്നിവരും തിരഞ്ഞെടുക്കപ്പട്ടു. ഞായറാഴ്ച ബര്‍മിംഹാം കാസില്‍ വേയിലെ സെന്റ് ജെറാള്‍ഡ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്രൂപതാധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വിമെൻസ് ഫോറം രൂപത ഡയറക്ടര്‍ റവ. സി. ഡോ. മേരി ആൻസി. എം. സി., ഫാ. സോജി ഓലിക്കല്‍, ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. ഫാൻസുവ പത്തില്‍, സി. ഷരോണ്‍ സി. എം. സി. തുടങ്ങിയവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ പതിനായിരം സ്ത്രീകളുടെ നവീകരണവും ശക്തീകരണവും അതിലൂടെ നവസുവിശേഷവത്കരണവുമാണ് വിമെൻസ് ഫോറം ലക്ഷ്യമിടുന്നതെന്ന് അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.