പോള്‍ ജോണിന്റെ അന്ത്യസംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച വിഥിന്‍ഷോ സെന്റ്. ആന്റണീസ് പള്ളിയില്‍; പൂക്കളും റീത്തുകളും ഒഴിവാക്കി കാന്‍സര്‍ സെന്ററിനു വേണ്ടി പണം നല്‍കാം, പോളിന് യാത്രാമൊഴിയേകാം

2017-03-27 02:30:15am | അലക്‌സ് വര്‍ഗീസ്‌
കഴിഞ്ഞ ആഴ്ചയിൽ നമ്മിൽ നിന്നും വേർപിരിഞ്ഞ് പോയ പ്രിയപ്പെട്ട പോൾ ജോണിന്റെ അന്ത്യസംസ്കാര ശുശ്രൂഷകൾ അടുത്ത ചൊവ്വാഴ്ച വിഥിൻഷോ സെന്റ്. ആന്റണീസ് ദേവാലയത്തിൽ നടക്കുമ്പോൾ നമുക്ക് അകാലത്തിൽ നമ്മിൽ നിന്നും പറന്നകന്ന പോൾ എന്ന നല്ല മനുഷ്യന് ഉചിതമായ യാത്രയയപ്പ് നല്കാൻ അദ്ദേഹത്തിന്റെ കുടുംബം അവസരമൊരുക്കുന്നു. സാധാരണ ഗതിയിൽ ഇതുപോലുള്ള വിഷമഘട്ടങ്ങളിൽ കുടുംബത്തിനാണ് സാമ്പത്തികവും മറ്റു തരത്തിലുമുള്ള സഹായം ആവശ്യമായി വരുന്നത്.
 
എന്നാൽ മനുഷ്യ സ്നേഹിയും  കാരുണ്യ പ്രവർത്തനങ്ങളിൽ വളരെയേറെ താല്പര്യവുമുണ്ടായിരുന്ന പോളിന്റെ ആഗ്രഹങ്ങൾ  പൂർത്തീകരിക്കുവാൻ വേണ്ടി മ്യതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാനെത്തുന്നവർക്ക് വേണ്ടി കോട്ടയത്തെ സെന്റ്.ജോസഫ് ഹോം ഫോർ ക്യാൻസർ & എച്ച്.ഐ.വി ഹോമിനെ സഹായിക്കുന്നതിന് വേണ്ടി ഒരു ചാരിറ്റി സംഘടിപ്പിക്കാനാണ് പോളിന്റെ കുടുംബം ആഗ്രഹിക്കുന്നത്. അന്നേ ദിവസം പൂക്കളോ, കാർഡുകളോ തുടങ്ങി ആദരവ് പ്രകടിപ്പിക്കുവാനുള്ള കാര്യങ്ങളെല്ലാം ഒഴിവാക്കി ആ തുക പള്ളിയിൽ പ്രത്യേകം തയ്യാക്കിയിരിക്കുന്ന ചാരിറ്റി ബോക്സിൽ നിക്ഷേപിച്ചാൽ അതായിരിക്കും നമുക്കെല്ലാവർക്കും പോളിന് കൊടുക്കാവുന്ന ഏറ്റവും ഉചിതമായ അന്ത്യാഞ്ജലി.
 
പോൾ ജോണിന്റെ മ്യതദേഹവും വഹിച്ചുകൊണ്ടുള്ള ഫൂണറൽ ഡയറക്‌ടേഴ്സിന്റെ വാഹനം രാവിലെ 11 മണിക്ക് സെന്റ്.ആൻറണീസ് ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ ജോസഫ് സ്രാസിക്കൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. രൂപതയുടെ വികാരി ജനറാൾ മോൺസിഞ്ഞോർ വെരി.റവ. സജി മലയിൽ പുത്തൻപുരയിൽ, സീറോ മലബാർ ചാപ്ലിയൻ റവ.ഡോ.ലോനപ്പൻ അരങ്ങാശ്ശേരി, സീറോ മലങ്കര ചാപ്ലിയൻ റവ.ഫാ.രഞ്ജിത്ത് തുടങ്ങി ഒട്ടനവധി വൈദികൾ ശുശ്രൂഷകളിൽ സംബന്ധിക്കും.
 
ദേവാലയത്തിൽ പൊതു ദർശനത്തിനും അന്തിമോപചാരമർപ്പിക്കുന്നതിനും അവസരമുണ്ടായിരിക്കും. 
തുടർന്ന് ഒന്നരയോടെ മ്യതദേഹം ദേവാലയത്തിൽ നിന്നും സതേൺ സിമിത്തേരിയിലേക്ക് കൊണ്ടു പോവുന്നതാണ്. സിമിത്തേരിയിലെത്തിച്ച് അവസാന പ്രാർത്ഥനകൾക്ക് ശേഷം പോളിന് ബ്രിട്ടന്റെ മണ്ണിൽ അന്തിമ വിശ്രമമാകും...
 
ഇന്നലെ സെന്റ്.ജോൺസ് പ്രീസ്റ്റ്ബറിയിൽ റവ.ഫാ.സജിയുടെ മദ്ധ്യസ്ഥതയിൽ ചേർന്ന യോഗം ഫ്യൂണറൽ സംബന്ധിച്ച ക്രമീകരണങ്ങൾക്ക് അന്തിമരൂപം നല്കി. ഇതനുസരിച്ച് ശുശ്രൂഷകൾക്ക് എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതിന് താഴെ പറയുന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.
 
ഫ്രീ പാർക്കിംഗ്:-
Cornishman Pub,
Cornishway,
Wythenshawe,
M22 OJX.
 
പെയ്ഡ് പാർക്കിംഗ്:-
Forum Centre,
Wythenhawe,
M22 5RX.
 
ദേവാലയത്തിന്റെ വിലാസം:-
St. Antonys Church,
Dunkery Road,
Wythenshawe,
M22 OWR.

സെമിത്തേരിയുടെവിലാസം:-

Southern Cemetery,
Barlow Moor Road,
Chorton - Cum - Hardy,
M21 7GL.