Latest News

യുഎസില്‍ ഇന്ത്യന്‍ പെരുമ! ആദ്യ സിഖ്​ വനിത മേയറായി ​ പ്രീത്, കരുത്തായത് അഞ്ചു ലക്ഷം സിഖുകാര്‍, എയർ ഫോഴ്സ് വണ്ണി’ൽ താരമായി രാജ് ഷാ

2017-12-01 02:06:40am |

ന്യ​ൂയോർക്​​: യു.എസിൽ ആദ്യമായി സിഖ്​ വനിത മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കാലിഫോർണിയയിലെ യൂബ സിറ്റിയിൽനിന്ന്​ പ്രീത് ദിദ്​ബാലാണ്​ മേയറായി തിരഞ്ഞെടുക്ക​െപ്പട്ടത്​. ഡിസംബർ അഞ്ചിന്​ പ്രീത്​ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേൽക്കും. 2014 മുതൽ പ്രീത്​ യൂബ സിറ്റിയിലെ വൈസ്​ മേയറാണ്​. യു.എസിൽ സിഖ്​ മേയർമാർ ധാരാളമുണ്ട്​, എന്നാൽ ആദ്യമായാണ്​ വനിത മേയർ അധികാരമേൽക്കുന്നത്​. കഴിഞ്ഞ മാസം ന്യൂജഴ്​സിയിലെ ഹോബോകെനിൽനിന്ന്​ രവി ബല്ല എന്ന സിഖുകാരൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യു.എസിൽ സിഖ്​ വംശജർ ധാരാളമുള്ള പ്രദേശമാണ്​  യൂബ. ഏകദേശം 5,00,000 സിഖുകാരാണ്​ ഇവിടെയുള്ളത്​. 

യുഎസില്‍ ഇന്നലെ മറ്റൊരു ഇന്ത്യക്കാരനും താരമായി. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘എയർ ഫോഴ്സ് വണ്ണി’ൽ മാധ്യമസമ്മേളനം നടത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി രാജ് ഷാ. മുപ്പത്തിമൂന്നുകാരനായ രാജ് ഷാ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രിൻസിപ്പൽ ഡപ്യൂട്ടി പ്രസ് സെക്രട്ടറിയാണ്. ട്രംപിനൊപ്പം സെന്റ് ലൂയിസിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയാനുള്ള ചുമതല ഷായ്ക്കായിരുന്നു. ഉത്തര കൊറിയയും ട്രംപിന്റെ വിവാദ ട്വീറ്റുകളും നികുതി ഇളവുകളും ഉൾപ്പെടെയുള്ള ചോദ്യങ്ങൾ ഷാ നേരിട്ടു.ഗുജറാത്ത് വംശജരായ ഷായുടെ മാതാപിതാക്കൾ 1970കളിലാണു യുഎസിലേക്കു കുടിയേറിയത്. 1984ൽ കനക്ടികട്ടിലാണു ഷായുടെ ജനനം.