Latest News

സൂര്യ കൃഷ്ണമൂര്‍ത്തി, എം.ജി.ശ്രീകുമാര്‍... ഈ സദസ് കേരളത്തിലല്ല! യുകെയില്‍ ക്‌നാനായ കലാമേളയ്ക്കു തുടക്കമായത് ഇങ്ങനെ, അഭിമാനത്തോടെ സമൂദായാംഗങ്ങള്‍

2017-12-01 02:37:31am | സക്കറിയ പുത്തൻകളം ജോസ്

ബർമിങ്ങാം: പ്രൗഢഗംഭീരമായ സദസ്, വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം, മികവാർന്ന കലാപരിപാടികൾ എന്നിവയാൽ സമ്പുഷ്ടമായ യുകെ കെസിഎ കലാമേളയും പ്രഥമ അവാർഡ് നൈറ്റും മ്യൂസിക്കൽ നൈറ്റും ക്നാനായക്കാർ ശരിക്കും ആസ്വദിച്ചു. യുകെ കെസിഎ ഇദം പ്രഥമമായി റിലീസ്  ചെയ്ത കിനായി ഗീതങ്ങൾ എന്ന  സിഡി പ്രകാശനവും അവാർഡ് നൈറ്റിനൊപ്പം നടന്നു.

ബർമിങ്ങാമിലെ ബഥേൽ സെന്ററിൽ ഏഴു വേദികളിലായിട്ടാണ് കലാമേള നടന്നത്. രാവിലെ 9.30 ന് ആരംഭിച്ച കലാമേളയിൽ നാനൂറിലധികം കലാപ്രതിഭകളാണ് വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്ത് ഓരോ കലാപരിപാടി കഴിയുമ്പോഴും ജ‍ഡ്ജിങ് കമ്മിറ്റികൾ അവാർഡുകൾ പ്രഖ്യാപിച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. കൃത്യം നാലരയ്ക്ക് കലാമത്സരങ്ങൾ പൂർണ്ണമായും പര്യവസാനിച്ചു.

 

തുടർന്നു നടന്ന അവാർഡ് നൈറ്റ് സൂര്യ ഫെസ്റ്റിവൽ സ്റ്റേജ് ഷോയിലൂടെ ലോകപ്രശസ്തനായ സൂര്യ കൃഷ്ണമൂർത്തി അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് പ്രഥമ യുകെകെസിഎ അവാർഡുകൾ നൽകി.

dads

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ടിനും കമ്മിറ്റ്മെന്റ് അവാർഡ് യുകെ കെസിഎയുടെ പ്രഥമ സ്പിരിച്ച്വൽ അഡ്വൈസർ ആയ ഫാ. സിറിയക് മറ്റത്തിലിനും സമ്മാനിച്ചു. സി.വി.ക്യുവെസ്റ്റ് മിനിസ്റ്റർ അവാർഡ് നേടിയ അലൻ തോമസ് പൊക്കത്തേൽ, ജിസിഎസ്ഇ പരീക്ഷയിൽ മികവ് നേടിയ ജെൻ ഫിലിപ്പ്സ്, ഉപന്യാസ മത്സര വിജയികളായ മാത്യു പുളിക്കതൊട്ടിയിൽ, സരിതാ ജിൻസ്, ബിജു നംമ്പത്തേൽ, ഇടവക സന്ദർശന വിജയികളായ സോണ ബെന്നി മാവേലിൽ (43 ഇടവകകൾ), റെയ്ച്ചൽ അഭിലാഷ് (32 ഇടവകകൾ) മൈലാടുംപാറ, അലീന രാമച്ചനാട്(19 ഇടവകകൾ) എന്നിവരെയും തുടർച്ചയായി ആറ് തവണ ബാഡ്മിന്റൺ വിജയികളായ സിബു അനീഷ്, വടംവലി ജേതാക്കളായ കവൻട്രി ആൻഡ് വാർവിക്ക് ഷെയർ യൂണിറ്റ് ആപ്തവാക്യ വിജയി ജെയിൻ സ്റ്റീഫൻ, യുകെ കെസിഎ സ്പെഷ്യൽ ഹോണേഴ്സ് അവാർഡിന് മേരി ചൊള്ളാമ്പേലും അർഹയായി. ഗ്രാറ്റിറ്റ്യൂഡ് അവാർഡിന് അലൈസ് ഗ്രൂപ്പും ശ്രീകുമാർ ആനന്ദ് ടിവിയും സ്റ്റീഫൻ ചാണ്ടിയും അർഹരായി.

കഴിഞ്ഞ 17 വർഷങ്ങളിൽ യുകെ കെസിഎയുടെ വളർച്ചയ്ക്ക്  സംഭാവനകൾ നൽകിയ യുകെ കെസിഎ മുൻ ഭാരവാഹികളെ കമ്മിറ്റ്മെന്റ് അവാർഡ് നൽകി ആദരിച്ചു. കൺവൻഷൻ ടിക്കറ്റ് ഏറ്റവുമാദ്യം വിറ്റഴിച്ച യൂണിറ്റിനുള്ള അവാർഡ് കെറ്ററിങ്ങ് യൂണിറ്റ് അർഹമായി. മികച്ച റീജിയൺ ആയി ലണ്ടൻ റീജിയണും നോർത്ത് ഈസ്റ്റ് റീജിയനും മികച്ച യൂണിറ്റുകളായി ബെർമിങ്ങാം യൂണിറ്റും ബ്രിസ്റ്റോൾ യൂണിറ്റും തിരഞ്ഞെടുത്തു. നിങ്ങ് വിത്ത് എം ജി മത്സരത്തിലെ വിജയികളെ എം.ജി. ശ്രീകുമാർ പ്രഖ്യാപിച്ചു. സ്മിത്ത് തോട്ടം വിജയിയും ലെക്സി  ടോജോ സ്പെഷൽ അവാർഡും നേടി.

പ്രസിഡന്റ് ബിജു മടക്കാക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകുളം, ജോ. ട്രഷറർ ഫിനിൽ കളത്തികോട്ട്, അഡ്വൈസർമാരായ ബെന്നി മാവേലി, റോയി സ്റ്റീഫൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.