Latest News

ഈ അമേരിക്കന്‍ പ്രസിഡന്റിനെ കൊണ്ടു തോറ്റു! ട്രംപിന്റെ ട്വീറ്റ് പാരയാകുന്നത് ബ്രിട്ടണിലെ ഈ തെരേസാ മേയ്ക്ക്‌

2017-12-02 02:52:05am |

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വിറ്റുകള്‍ അംഗീകാരമായാകും എല്ലാവരും കണക്കുകൂട്ടുന്നത് എന്നാല്‍ ട്രംപിന്റെ ട്വിറ്റുകള്‍ ശല്യമാകുന്ന ഒരാളുണ്ട് ബ്രിട്ടനില്‍, തെരേസ മേ സ്‌ക്രീവ്‌നെര്‍. ഇത്തരത്തില്‍ കുടുങ്ങിയിരിക്കുന്നത്. യുകെ പ്രധാനമന്ത്രി തെരേസ മേ ആണെന്നു കരുതി ട്രംപ് ട്വിറ്ററില്‍ 'ടാഗ്' ചെയ്തത് സ്‌ക്രീവ്‌നെറെയായിരുന്നു. ഇതോടെയാണ് ആളുമാറിയത്. ഇത്തരം ട്വിറ്റുകളുടെ പേരിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ട്രംപ് മാപ്പ് പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2009ലാണ് ട്വിറ്ററില്‍ ഇവര്‍ @TheresaMay എന്ന പേരില്‍ അക്കൗണ്ടുണ്ടാക്കിയത്. ആ ട്വിറ്റര്‍ ഹാന്‍ഡ്ല്‍ ട്രംപ് അബദ്ധത്തില്‍ ടാഗ് ചെയ്യുകയായിരുന്നു. യുകെയിലെ വിളയാടുന്ന ഭീകരവാദത്തെയാണെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വിറ്റ് വൈറലായതോടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു. മുസ്ലീം വരുദ്ധ ട്വിറ്റ് നടത്തിയതിനെത്തുടര്‍ന്ന് ട്രംപിനെ ബ്രിട്ടിഷ് പ്രധാനമന്ത്രി നേരത്തേ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ ട്വീറ്റ് യുദ്ധത്തിനിടെയാണ് ട്രംപിന്റെ അബദ്ധം. ഇത് മനസ്സിലായതോടെ യഥാര്‍ത്ഥ തെരേസാ മേയ്‌നെ ടാഗ് ചെയ്യുകയും ചെയ്തു.

Donald Trump

അമേരിക്കന്‍ പ്രസിഡന്റ് ഇതുവരെ മാപ്പു പറഞ്ഞില്ലെങ്കിലും അമേരിക്കയില്‍ നിന്നുള്ള ഒട്ടേറെ പേര്‍ മാപ്പു പറഞ്ഞ് സ്‌ക്രീവ്‌നെറുടെ ട്വിറ്റര്‍ അക്കൗണ്ടിലെത്തി. മാത്രവുമല്ല വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത വിധം മാധ്യമപ്പട വളഞ്ഞിരിക്കുകയാണ് ഇവരെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫോണ്‍വിളികളെത്തുന്നു. 'ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. ഉത്തരകൊറിയയുമായി യുദ്ധം ആരംഭിക്കാന്‍ പോകുകയാണെന്നു പറയാന്‍ വേണ്ടി എന്നെ ട്രംപ് ട്വിറ്ററില്‍ ടാഗ് ചെയ്തില്ലല്ലോ...' സ്‌ക്രീവ്‌നെര്‍ ആശ്വാസമായി കാണുന്നു.

എന്തായാലും വിരലില്‍ എണ്ണാവുന്ന ഫോളാവേഴസ് മാത്രമുണ്ടായിരുന്ന ഈ തെരേസാ മേക്ക് ട്രംപിന്റെ കൈബദ്ധം കാരണം 1300 ഫോളാവേഴസ് വന്നു. എന്തുവന്നാലും തന്റെ ട്വിറ്ററിലെ പേര് മാറ്റില്ലെന്ന് അവര്‍ വ്യക്തമാക്കി.