Latest News

മിഡിൽസ്ബറോയിൽ താമസിക്കുന്ന ബെന്നി മാത്യു നിര്യാതനായി

2017-12-02 08:49:48am |

 

മിഡിൽസ്ബറോ . മിഡിൽസ്ബറോ യിൽ ദീർഘകാലമായി താമസിക്കുന്ന മാറിക ഇടവകാംഗം കുറ്റികാട്ടുകര  ബെന്നി മാത്യു ഇന്ന് വെളുപ്പിന് നിര്യാതനായി . കുറേക്കാലമായി ക്യാൻസർ രോഗ ബാധിതനായി ചികിത്സയിൽ ആയിരുന്നു. മൃതസംസ്കാരം പിന്നീട്  നടക്കും , ഭാര്യ സാലി ആനാലിപ്പാറയിൽ , മക്കൾ സ്റ്റെഫിനി, ബോണി ,എന്നിവർ .ഇന്നലെ വെളുപ്പിന് ഒന്നരയോടെ രോഗം കലശലാകുക ആയിരുന്നു . മിഡിൽസ്ബറോയിലെ മലായാളികളുടെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിലും , ക്നാനായ അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിലും സജീവ സാന്നിധ്യമായിരുന്ന ബെന്നിയുടെ വിയോഗമറിഞ്ഞു ഇന്നലെ വെളുപ്പിന് തന്നെ സുഹൃത്തുക്കളും , ബന്ധുക്കളും ആശുപത്രിയിൽ എത്തിയിരുന്നു . ന്യൂകാസിൽ സീറോ മലബാർ വികാരി ഫാ. സജി തോട്ടത്തിൽ മരണവിവരം അറിഞ്ഞപ്പോൾ തന്നെ ആശുപത്രിയിൽ എത്തി പ്രാർഥന ശുശ്രൂഷകൾ നടത്തിയിരുന്നു . ബെന്നിയുടെ സ്റ്റോക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സഹോദരൻ ഉൾപ്പടെ ഉള്ള ആളുകൾ സംസ്കാരം ഉൾപ്പടെ ഉള്ള കാര്യങ്ങൾ ആലോചിച്ചു തീരുമാനം എടുക്കും .മിഡിൽസ്ബറോ രൂപത സീറോ മലബാർ ചാപ്ലിൻ ഫാ. ആന്റണി ചുണ്ടെലിക്കാട്ട്  രാവിലെ സ്ഥലത്തെത്തിയിട്ടുണ്ട് . ബെന്നിയുടെ വിയോഗത്തിൽ മനം നൊന്തിരിക്കുന്ന കുടുംബങ്ങളുടെയും , സുഹൃത്തുക്കളുടെയും വേദനയിൽ യു കെ വാർത്തയും പങ്കു ചേരുന്നു .