Latest News

മിസ് ലിറ്റിൽ വേൾഡ് വൈഡ് സെക്കന്റ് റണ്ണർ അപ്പ്, മിസ് വേൾഡ് വൈഡ് ചാരിറ്റി ,മിസ് വേൾഡ് വൈഡ് പബ്ലിസിറ്റി! ഗ്ലോസ്റ്റര്‍ഷെയറിലെ കൊച്ചു സിയാന്റെ നേട്ടം സ്വപ്‌നതുല്യം

2017-12-03 04:20:33am | കനേഷ്യസ് അത്തിപ്പൊഴിയിൽ

ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ രാജ്യാന്തര സൗന്ദര്യ മത്സരങ്ങളിൽ ഒന്നായ ഡിക്യൂ മിസ് ലിറ്റിൽ വേൾഡ് വൈഡ് സൗന്ദര്യ മത്സരത്തിൽ മലയാളി ബാലികയായ സിയാൻ മനോജ് ജേക്കബ് സെക്കന്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മത്സരത്തിൽ മിസ് വേൾഡ് വൈഡ് ചാരിറ്റി ,മിസ് വേൾഡ് വൈഡ് പബ്ലിസിറ്റി എന്നീ അവാർഡുകളും തൂത്തു വാരി കൊണ്ടാണ് സിയാൻ മനോജ് ജേക്കബ് എന്ന ഏഴു വയസ്സുകാരി  ശ്രദ്ധാ കേന്ദ്രം ആയത്. ബ്ലാക് പൂളിലെ പ്ലെഷർ ബീച്ച് ഇന്റർ നാഷണൽ ഹോട്ടലിലെ കമനീയ വേദിയിൽ നടന്ന മത്സരത്തിൽ ആണ് സിയാൻ സ്വപ്ന തുല്യമായ ഈ നേട്ടത്തിലൂടെ  ലോക മലയാളികൾക്ക് മുഴുവൻ അഭിമാന പാത്രമായി മാറിയത്.

mis-wrld-1

ഏതാനും മാസങ്ങൾക്കു മുൻപ് സിയാൻ മനോജ് ജേക്കബ്, ബ്രിട്ടീഷ്  ഹാർട്ട് ഫൗണ്ടേഷന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ വാർത്ത ആയിരുന്നു.‍ യുകെയിൽ ഗ്ലോസ്റ്റഷെയറിൽ മാതാപിതാക്കളോടും സഹോദരനോടുമൊപ്പം  ജീവിക്കുന്ന ഈ കൊച്ചു താരത്തിന്റെ പേരിൽ 47 ചാരിറ്റി ഇവന്റുകളാണ് കുറിക്കപ്പെട്ടത്. ചേർത്തല നിവാസികളായ  മനോജ് ജേക്കബിന്റെയും  രസ്മിയുടെയും മകളാണ് സിയാൻ മനോജ് ജേക്കബ്. മോഡലിങ്ങിനൊപ്പം ബാലെ, ക്ലാസ്സിക്കൽ ഡാൻസ്, ശാസ്ത്രീയ  സംഗീതം ഒക്കെ അഭ്യസിക്കുന്നുണ്ട് ഈ കൊച്ചു മിടുക്കി.