Latest News

മേഗന്‍ മനംകവര്‍ന്നു, കീഴ് വഴക്കം ലംഘിച്ച് എലിസബത്ത് രാജ്ഞി! കൊട്ടരത്തിലെ ക്രിസ്മസ് ആഘോഷത്തിന് ഹാരി രാജകുമാരന്റെ പ്രതിശ്രുതവധുവും

2017-12-04 02:25:38am |

ലണ്ടൻ: ഹാരി രാജകുമാരൻ അടുത്ത മേയിൽ വിവാഹം കഴിക്കാനിരിക്കുന്ന അമേരിക്കൻ ടിവി താരം മേഗൻ മാർക്കിൾ, ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞിയുടെയും മനം കവർന്നു. വിൻസർ കൊട്ടാരത്തിലെ ക്രിസ്മസ് ആഘോഷത്തിനു മേഗനെ പ്രത്യേകം ക്ഷണിച്ചു രാജ്ഞി കീഴ്‌വഴക്കം ലംഘിച്ചു. സാധാരണയായി, രാജകുടുംബത്തിൽപെട്ടവരെ മാത്രം പങ്കെടുപ്പിക്കാറുള്ള ചടങ്ങിലേക്കാണ് ആഫ്രിക്കൻ–അമേരിക്കൻ വേരുകളുള്ള മേഗനു ക്ഷണം.

രാജ്ഞിക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ ഭാഗ്യം കിട്ടുന്ന ആദ്യ പ്രതിശ്രുത വധൂവരന്മാരാകും ഹാരിയും മേഗനും. ക്രിസ്മസിനു തന്റെ പ്രതിശ്രുത വധുവിനെക്കൂടി ക്ഷണിക്കാൻ ഹാരി തന്നെ മുത്തശ്ശിയോട് അഭ്യർഥിച്ചിരുന്നു. ഏഴുവർഷം മുൻപ്, ഹാരിയുടെ മൂത്ത സഹോദരൻ വില്യമിന്റെ പ്രതിശുതവധുവായിരിക്കെ, കേറ്റ് മിഡിൽറ്റണിന് വിൻസർ കൊട്ടാരത്തിലെ ക്രിസ്മസ് ആഘോഷത്തിലേക്കു ക്ഷണമുണ്ടായിരുന്നില്ല.