Latest News

മിഡില്‍സ്‌ബ്രോയില്‍ നിര്യാതനായ ബെന്നി മാത്യൂവിന്റെ സംസ്‌കാരം 15ന് യുകെയില്‍ നടക്കും; സ്‌റ്റോക്ടണ്‍ പള്ളിയില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് സ്രാമ്പിക്കല്‍ പിതാവ് നേതൃത്വം നല്‍കും

2017-12-06 03:40:11am |

മിഡില്‍സ്ബറോ: കഴിഞ്ഞ ദിവസം മിഡില്‍സ്ബറോയില്‍ നിര്യാതനായ മാറിക ഇടവകാംഗം കുറ്റികാട്ടുകര ബെന്നി മാത്യുവിന്റെ സംസ്‌കാരം ഈ മാസം 15ന് നടക്കും. സ്റ്റോക്ടണ്‍ ഓണ്‍ ടീസിലെ ബീഡ് ആര്‍സി ചര്‍ച്ചില്‍ വെള്ളിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ചടങ്ങുകള്‍ക്ക് സീറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും.

പള്ളിയുടെ വിലാസം ചുവടെ:

BEDE RC CHURCH
BISHOPTON ROAD
STOCKTON-ON-TEES
TS18 4PA

ഏറെക്കാലമായി ക്യാന്‍സര്‍ രോഗ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഭാര്യ സാലി ആനാലിപ്പാറയില്‍ , മക്കള്‍ സ്റ്റെഫിനി, ബോണി. ഒന്നാം തീയതി വെളുപ്പിന് ഒന്നരയോടെ രോഗം കലശലാകുകയായിരുന്നു . മിഡില്‍സ്ബറോയിലെ മലായാളികളുടെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ക്‌നാനായ അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിലും സജീവ സാന്നിധ്യമായിരുന്ന ബെന്നിയുടെ വിയോഗമറിഞ്ഞു സുഹൃത്തുക്കളും , ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു.

ന്യൂകാസില്‍ സീറോ മലബാര്‍ വികാരി ഫാ. സജി തോട്ടത്തില്‍ മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തി പ്രാര്‍ഥന ശുശ്രൂഷകള്‍ നടത്തിയിരുന്നു. ബെന്നിയുടെ സഹോദരന്‍ സ്റ്റോക് ഓണ്‍ ട്രെന്‍ഡിലുണ്ട്.