Latest News

തെരേസാ മേയെ വധിക്കാന്‍ പദ്ധതി, ഡൗണിങ് സ്ട്രീറ്റില്‍ സ്‌ഫോടനം നടത്താന്‍ നീക്കം! ഭീകര വിരുദ്ധസേനയുടെ പൊളിച്ചത് വന്‍ ആസുത്രണം

2017-12-07 03:30:52am |

ലണ്ടൻ: പ്രധാനമന്ത്രി തെരേസ മേയിയെ വധിക്കാനുള്ള ​െഎ.എസ്​ ഭീകരരുടെ പദ്ധതി ബ്രിട്ടീഷ്​ സുരക്ഷ സേന തകർത്തു. ഡൗണിങ്​ സ്​ട്രീറ്റിൽ സ്​ഫോടനം നടത്താനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നത്​.സംഭവവുമായി ബന്ധപ്പെട്ട്​ ലണ്ടനിലെ ഭീകരവിരുദ്ധ  സേന രണ്ടു പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. നഇൗമുർറഹ്​മാൻ(20), മുഹമ്മദ്​ ആഖിബ്​ ഇംറാൻ(21) എന്നിവരാണ്​ അറസ്​റ്റിലായത്​. ഭീകരക്കുറ്റം ചുമത്തിയ  ഇവരെ ലണ്ടൻ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കി. ഇവരെ ഇൗമാസം 20വരെ റിമാൻഡ്​​ ചെയ്​തു.

നവംബർ 28ന്​ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ഡൗണിങ്​ സ്​ട്രീറ്റി​ൽ ബോംബ്​ വെച്ച്​ തെരേസയെ വധിക്കാനായിരുന്നു അക്രമികൾ പദ്ധതിയിട്ടിരുന്നത്​. ഡൗണിങ്​ സ്​ട്രീറ്റിലെത്തിയ ഇവർ ബാഗിൽ ഒളിപ്പിച്ചിരുന്ന ബോംബ്​ ഗേറ്റിലൂടെ അകത്തേക്ക്​ എറിയുകയും കത്തികൊണ്ട്​ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന്​ പൊലീസ്​ പിടികൂടിയ ഇവരെ  ലണ്ടനിലും ബർമിങ്​ഹാമിലും തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

ഭീകരവാദകുറ്റം ചുമത്തി ഇരുവരെയും ബുധനാഴ്​ച വെസ്​റ്റ്​മിൻസ്​റ്റർ മജിസ്​ട്രേറ്റ്​ കോടതിൽ ഹാജരാക്കി. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ബ്രിട്ടനിൽ ഒമ്പത്​ ഭീകരാക്രമണങ്ങൾ പരാജയപ്പെടുത്തിയതായി സേനതലവൻ​ അറിയിച്ചു.