Latest News

കോ​ടി​ക​ൾ വി​ല​യു​ള്ള ഇ​ന്ത്യ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ ഇറ്റലിയിൽ മോഷണം പോയി, നഷ്ടമായത് മുഗള്‍ കാലഘട്ടത്തിലെ ആഭരണങ്ങള്‍

2018-01-05 02:45:01am |

വെ​നീ​സ്​: കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന മു​ഗ​ൾ കാ​ല​ഘ​ട്ട​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ ഇ​റ്റ​ലി​യി​ലെ കൊ​ട്ടാ​ര​ത്തി​ൽ​നി​ന്ന്​ മോ​ഷ​ണം പോ​യി. ഹോ​ളി​വു​ഡ്​ സി​നി​മ​ക്കു സ​മാ​ന​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ്​ മോ​ഷ്​​ടാ​ക്ക​ൾ വെ​നീ​സി​ലെ പാ​ലാ​സോ ഡു​ക്കേ​ലി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ആ​ഭ​ര​ണ​ങ്ങ​ളെ​ന്ന്​ ഫോ​ബ്​​സ്​ മാ​സി​ക അ​ടു​ത്തി​ടെ വി​ശേ​ഷി​പ്പി​ച്ച​വ ക​ള​ഞ്ഞു​പോ​യി. 

സ​ന്ദ​ർ​ശ​ക​ർ​ക്കൊ​പ്പം അ​ക​ത്തു​ക​ട​ന്ന്​ അ​തി​സ​മ​ർ​ഥ​മാ​യി ആ​ഭ​ര​ണ​ങ്ങ​ൾ ക​ട​ത്തു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​​െൻറ അ​വ​സാ​ന ദി​ന​മാ​ണ്​ സം​ഭ​വം. ​െമ​റ്റ​ൽ ഡി​റ്റ​ക്​​ട​റു​ക​ളും അ​ലാ​റ​വു​മു​ൾ​െ​പ​ടെ ശ​ക്​​ത​മാ​യ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണ്​ ക​വ​ർ​ച്ച. അ​ലാ​റം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്​ ശ്ര​ദ്ധ​യി​ൽെ​പ​ട്ട അ​ധി​കൃ​ത​ർ ഉ​ട​ൻ സ്​​ഥ​ലം വ​ള​ഞ്ഞെ​ങ്കി​ലും മോ​ഷ്​​ടാ​ക്ക​ൾ സ്​​ഥ​ലം​വി​ട്ടി​രു​ന്നു. 270 ആ​ഭ​ര​ണ​ങ്ങ​ളാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.

 ഇ​വ​യി​ൽ അ​ൽ​ഥാ​നി ശേ​ഖ​രം എ​ന്ന്​ അ​റി​യ​പ്പെ​ടു​ന്ന ര​ണ്ടു ക​മ്മ​ലു​ക​ളും ഒ​രു ​ബ്രൂ​ച്ചു​മാ​ണ്​ ന​ഷ്​​ട​മാ​യ​ത്. ​മു​ഗ​ൾ കാ​ല​ത്തി​​ലേ​തെ​ന്ന്​ ക​രു​തു​ന്ന ഇ​വ ശൈ​ഖ്​ ഹ​മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ഥാ​നി​യു​ടെ പേ​രി​ലാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്.