Latest News

വിമാനയാത്രക്കിടെ വിദേശവനിതയുടെ വസ്ത്രത്തിന്റെ ബട്ടനഴിച്ചു, ഇന്ത്യക്കാരൻ അറസ്റ്റിൽ; ലീലാവിലാസങ്ങള്‍ ഭാര്യ തൊട്ടടുത്ത് ഇരിക്കുമ്പോള്‍

2018-01-06 03:22:12am |

ലാസ് വേഗാസ് :വിമാനയാത്രക്കിടെ തൊട്ടടുത്തിരുന്ന വിദേശ വനിതയുടെ വസ്ത്രത്തിലെ ബട്ടണുകൾ അഴിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യൻ സ്വദേശി അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രി അമേരിക്കയിലെ ലാസ് വേഗസിൽ നിന്നും ഡിറ്റ്റോയിട്ടിലേക്ക് പോകുന്ന സ്പിരിറ്റ് എയർലൈൻസിൽ വച്ചാണ് സംഭവം.  ഇന്ത്യക്കാരനായ 34 വയസുകാരൻ പ്രഭു രാമമൂർത്തിയാണ്  22 കാരിയായ വിദേശ വനിതയോട് മോശമായി പെരുമാറിയത്. തന്റെ ഭാര്യ തൊട്ടടുത്ത് ഇരിക്കുമ്പോഴായിരുന്നു യുവാവിന്റെ പരാക്രമം.

മോശം പെരുമാറ്റം. 34 വയസ്സുകാരനായ പ്രഭു രാമമൂർത്തിയാണ് അറസ്റ്റിലായത്. ഫ്ളൈറ്റിൽ വിദേശ വനിതയുടെയും ഭാര്യയുടെയും മധ്യത്തിലായാണ് ഇയാൾ ഇരുന്നത്. വിൻഡോ സീറ്റിലായിരുന്നു വിദേശ വനിത. യാത്രയ്ക്കിടെ ഉറക്കമുണർന്നപ്പോഴാണ്  തന്റെ ഷർട്ടിന്റെയും പാന്റ്സിന്റെയും ബട്ടണുകൾ അഴിഞ്ഞ് കിടന്നതായി ശ്രദ്ധയിൽപ്പെട്ടതെന്നും യുവാവിന്റെ കൈ തന്റെ ശരീരത്തിലുണ്ടായിരുന്നതായും പെൺകുട്ടി പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ അമേരിക്കൻ പൊലീസ് പ്രഭു രാമമൂർത്തിയെ അറസ്റ്റ് ചെയ്തു.