Latest News

ഡോക്ടർ തിരക്കിലാണ്! ആദ്യം സ്വയം പ്രസവിച്ചു, മണിക്കൂറുകൾക്കുള്ളിൽ സ്വന്തം പേഷ്യന്റിന്റെ പ്രസവം എടുത്തു! കയ്യടിച്ച് സോഷ്യൽ മീഡിയ

2018-01-09 03:25:09am |

ആ ക്ലിനിക്കിൽ തിരക്കിട്ട ഒരു പ്രസവം നടക്കുകയാണ്. ആശുപത്രിയിലെ തന്നെ ലേഡി ഡോക്ടറാണ് പേഷ്യന്റ്. ഡോക്ടർ തിരക്കിലാണ്. പ്രസവിച്ചിട്ടു വേണം തന്റെ രോഗിയുടെ പ്രസവം അറ്റൻ‍‍ഡ് ചെയ്യാൻ. ഇരട്ടക്കുട്ടികളാണ് അവൾക്ക്. അവർ ആഗ്രഹിച്ചതു പോലെ തന്നെ സംഭവിച്ചു. 14 മണിക്കൂറിന്റെ വ്യത്യാസത്തിൽ പ്രസവവും കഴിഞ്ഞു പ്രസവമെടുക്കലും കഴിഞ്ഞു. ഡോക്ടർ ഹാപ്പി, അവരുടെ പേഷ്യന്റ് ഹാപ്പി.. ജനിച്ച ഇരട്ടക്കുട്ടികളും ഹാപ്പി.

baby2

വാഷിംഗ്ടണിലെ യാകിമാ വാലി ഫാം വര്‍ക്കേഴ്‌സ് ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റായ ഹിലാരി കോണ്‍വേയാണ് തന്റെ പ്രസവത്തിന് തൊട്ടു പിന്നാലെ മറ്റൊരു പ്രസവമെടുക്കാന്‍ ഓടിയത്. സംഭവം ഇങ്ങനെ: രണ്ടാമത്തെ കുഞ്ഞ് വെർനയെ പ്രസവിച്ച് ആശുപത്രിയില്‍ കിടക്കുന്ന ഡോ.ഹിലാരിക്ക് ഒരു സന്ദേശം വന്നു. തന്റെ പ്രിയപ്പെട്ട പേഷ്യന്റിന്റെ. താൻ ലേബർ റൂമിൽപ്രസവ വേദന കൊണ്ട് പുളയുകയാണെന്ന്. ക്ഷീണങ്ങളും വിഷമതകളും മാറ്റിവെച്ച് ഹിലാരി വേഗം തൊട്ടടുത്ത മുറിയിലുള്ള പേഷ്യന്റിന് അടുത്തെത്തി. അവശതകൾക്ക് അവധി കൊടുത്ത് അവർ ഏറെ അടുപ്പത്തിലായ ആ പേഷ്യന്റിന്റെ പ്രസവമെടുക്കാൻ നേതൃത്വം നൽകി. പുലർച്ചെ 4.50ന് ആദ്യമായി എത്തിയത് ലൂക്ക്. 5.38ന് സോറനും എത്തി. രണ്ടു കുഞ്ഞുങ്ങളെയും കയ്യിലെടുത്ത് താലോലിച്ച് ഹിലരി ഓടി. സ്വന്തം കൺമണിയെ ഒരുനോക്ക് കാണാൻ.

baby3

രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് പേഷ്യന്റ് കേറ്റ് മോസിന്റെ സന്ദേശം ഹിലരിക്ക് ലഭിച്ചത്. ഗര്‍ഭിണിയായ കേറ്റിനെ പരിശോധിച്ചിരുന്നത് ഹിലാരിയാണ്. എന്നാല്‍ അവസാന ചെക്കപ്പിന് വന്നപ്പോള്‍ രണ്ടുപേര്‍ക്കും ഉറപ്പായിരുന്നു ഹിലാരിക്ക് കേറ്റിന്റെ പ്രസവം എടുക്കാന്‍ കഴിയില്ലെന്ന്. എന്നാല്‍ തൊട്ടടുത്ത റൂമില്‍ നിന്ന് സന്ദേശം ലഭിച്ചതോടെ കേറ്റിനെ സഹായിക്കാന്‍ ഹിലരി കൊതിച്ചു. അങ്ങനെയാണ് തൊട്ടടുത്ത മുറിയിൽ കഴിയുന്ന കേറ്റിന് അടുക്കലേക്ക് എത്തിയത്.
സഹപ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് ലഭിച്ച മികച്ച പിന്തുണയാണ് തനിക്ക് കേറ്റിനടുത്തെത്താന്‍ സഹായിച്ചതെന്ന് ഹിലാരി പറയുന്നു. തന്റെ അഭാവത്തില്‍ കുട്ടിയെ നേഴ്‌സുമാര്‍ പരിചരിച്ചു. കൂടാതെ കേറ്റിന്റെ പ്രസവ സമയത്തും എല്ലാവരും കൂടെയുണ്ടെയെന്നും ഹിലാരി കൂട്ടിച്ചേര്‍ത്തു. ഇരട്ടക്കുട്ടികളുമായി കേറ്റും കേറ്റിന്റെ പ്രിയപ്പെട്ട ഡോക്ടറും സന്തോഷത്തിലാണ്.