Latest News

കൂട്ടുകാരിയുടെ വിവാഹത്തിനിടയില്‍ പരിചയപ്പെട്ടു, പ്രണയത്തിലായി, പെണ്‍കുട്ടിയെ തേടി വയനാട്ടില്‍ നിന്നു കടുത്തുരുത്തിയില്‍ എത്തിയ യുവാവിനു സംഭവിച്ചത്

2018-01-10 02:52:17am |

ഫേസ്ബുക്കു വഴി പ്രണയത്തിലായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 19കാരന്‍ പിടിയില്‍. മാനന്തവാടി സ്വദേശി മനുവാണു പിടിയിലായത്. കടുത്തുരുത്തി ആയാംകൂടി സ്വദേശിനിയാണു പെണ്‍കുട്ടി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു വീട്ടുകാര്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നു പെണ്‍കുട്ടിയും യുവാവും കടുത്തുരുത്തിയിലെ ഒരു ക്ഷേത്രത്തില്‍ എത്തി മാലയിട്ടു വിവാഹിതരായി എന്നു പോലീസ് പറയുന്നു.

കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് എത്തിയപ്പോള്‍ കൂട്ടികാരി പരിചയപ്പെടുത്തിയതായിരുന്നു യുവാവിനെ. തുടര്‍ന്നു ഫേസ്ബുക്കു വഴി പ്രണയം വളരുകയായിരുന്നു. ഇതിനു പിന്നാലെ പെണ്‍കുട്ടിയെ കാണാന്‍ യുവാവു വയനാട്ടില്‍ നിന്നു കടുത്തുരുത്തിയില്‍ എത്തി. അമ്പലത്തില്‍ എത്തി മാലയിട്ടു വിവാഹിതരായതോടെ ഇരുവരും നാടുചുറ്റാനും തുടങ്ങി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നു തെളിഞ്ഞതായി പോലീസ് പറയുന്നു. വീട്ടുകാരുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു.