Latest News

ഇ​ൻ​ഫോ​സി​സ്​ സ്​​ഥാ​പ​ക​ൻ നാ​രാ​യ​ണ​ മൂ​ർ​ത്തി​യു​ടെ മ​രു​മ​ക​ൻ ബ്രി​ട്ടീ​ഷ്​ കാ​ബി​ന​റ്റി​ൽ ! മേയുടെ പുതിയ ക്യാബിനറ്റില്‍ ഇന്ത്യന്‍ വസന്തം

2018-01-11 03:15:29am |

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​​യു​ടെ കാ​ബി​ന​റ്റി​ൽ ഇ​ൻ​ഫോ​സി​സ്​ സ്​​ഥാ​പ​ക​ൻ എ​ൻ.​ആ​ർ. നാ​രാ​യ​ണ​മൂ​ർ​ത്തി​യു​ടെ മ​രു​മ​ക​നാ​യ റി​ഷി സു​ന​കും. തി​ങ്ക​ളാ​ഴ്​​ച മേ​യ്​​യു​ടെ കാ​ബി​ന​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ച​േ​പ്പാ​ഴാ​ണ്​ ഇ​ന്ത്യ​ൻ​വം​ശ​ജ​നാ​യ റി​ഷി​െ​യ ഭ​വ​ന, ക​മ്യൂ​ണി​റ്റീ​സ്, ത​ദ്ദേ​ശ ഭ​ര​ണ​വ​കു​പ്പ്​ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​ത്. എം.​പി​യാ​യ റി​ഷി​യെ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യി തി​​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ലെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ​പേ​ജി​ലൂ​ടെ അ​റി​യി​ച്ചു.

2015 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നോ​ർ​ത്ത്​ യോ​ർ​ക്ക്​​െ​ഷ​യ​റി​ലെ റി​ച്ച്​​മൗ​ണ്ടി​ൽ നി​ന്നാ​ണ്​ റി​ഷി സു​ന​ക്​ ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഒാ​ക്​​സ്​​ഫ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ നി​ന്ന്​ ബി​രു​ദം നേ​ടി​യ റി​ഷി​ ല​ണ്ട​നി​ൽ ​േഗ്ലാ​ബ​ൽ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ ബാ​ങ്ക്​ സ്​​ഥാ​പി​ച്ചു. 2014 ലാ​ണ്​ രാ​ഷ്​​ട്രീ​യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക്​ തി​രി​യു​ന്ന​ത്. സ്​​റ്റാ​ൻ​ഫോ​ഡ്​ ബി​സി​ന​സ്​ സ്​​കൂ​ളി​ൽ പ​ഠി​ക്കു​േ​മ്പാ​ഴാ​ണ്​ മൂ​ർ​ത്തി​യു​ടെ മ​ക​ൾ അ​ക്ഷി​ത​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​തും വി​വാ​ഹം ക​ഴി​ക്കു​ന്ന​തും. 

ഗുജറാത്തില്‍ വേരുകളുള്ള പ്രീതിപട്ടേലിന് അപ്രതീക്ഷിതമായി തെരേസയുടെ കാബിനറ്റില്‍ നിന്നും സ്ഥാനം തെറിച്ചപ്പോള്‍ യുകെയിലെ ഇന്ത്യന്‍ സമൂഹം നിരാശയിലായിരുന്നു. എന്നാല്‍ ആ നിരാശയെ ഇല്ലാതാക്കുന്ന വിധത്തിലാണ് തെരേസ തന്റെ മന്ത്രിസഭ പൊളിച്ച് പണിഞ്ഞപ്പോള്‍ അതില്‍ ഇന്ത്യന്‍ വംശജര്‍ക്ക് സ്ഥാനം നല്‍കിയിരിക്കുന്നത്. തെരേസ മന്ത്രിസഭയില്‍ നാല് ഇന്ത്യന്‍ വംശജരാണ ഇരിപ്പിടം നേടിയിരിക്കുന്നത്. ഇത് പ്രകാരം പ്രീതി പട്ടേലിന് പകരം ഇന്ത്യന്‍ വംശജ സ്യൂല്ല ഫെര്‍ണാണ്ടസിനെയാണ് തെരേസ നിയമിച്ചിരിക്കുന്നത്. ഇതിന് പുറമെ ഗുജറാത്ത് പാരമ്പര്യമുള്ള ഷൈലേഷ് വാരയും ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവ് ഋഷി സുനകും ഇന്ത്യന്‍ വംശജന്‍ അലോക് ശര്‍മയും മന്ത്രിപ്പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്.

യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രെക്‌സിറ്റിലൂടെ വിട്ട് പോകുന്നതിനുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്ന വകുപ്പിലെ ജൂനിയര്‍ മന്ത്രിയായിട്ടാണ് സ്യൂല്ല ഫെര്‍ണാണ്ടസിന് സ്ഥാനം ലഭിച്ചിരിക്കുന്നത്. ശക്തമായി ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന സ്യൂല്ലയെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എക്സിറ്റിംഗ് ദി യൂറോപ്യന്‍ യൂണിയനില്‍ പാര്‍ലിമെന്ററി അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റായിട്ടാണ് നിയമിച്ചിരിക്കുന്നത്.

ഗുജറാത്തികളായ ദമ്പതികളുടെ പുത്രനായ ഷൈലേഷ് വാരയാണ് തെരേസ കാബിനറ്റിലെ മറ്റൊരു ഇന്ത്യന്‍ രക്തം. 1960 സെപ്റ്റംബര്‍ നാലിന് ഉഗാണ്ടയിലായിരുന്നു ഇദ്ദേഹം പിറന്നത്. ഷൈലേഷിന് നാല് വയസുള്ളപ്പോള്‍ 1964ല്‍ ഇവര്‍ യുകെയിലെത്തി. 1980കളുടെ അവസാനമായിരുന്നു ഷൈലേഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. 2005ല്‍ നോര്‍ത്ത് വെസ്റ്റ് കേംബ്രിഡ്ജ് ഷെയറില്‍ നിന്ന് അദ്ദേഹം ആദ്യമായി എംപിയായി. 2006ല്‍ ഷാഡോ മിനിസ്റ്റീരിയല്‍ പോസ്റ്റില്‍ ഷൈലേഷ് തിളങ്ങി.

2010ലെ ഇലക്ഷന് ശേഷം ഭരണമേറ്റ കൂട്ട് കക്ഷി മന്ത്രിസഭയില്‍ അസിസ്റ്റന്റ് വിപ്പ് സ്ഥാനത്തായിരുന്നു ഷൈലേഷ്. 2013ല്‍ അദ്ദേഹം മിനിസ്ട്രി ഓഫ് ജസ്റ്റില്‍ പാര്‍ലിമെന്ററി അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റായി അവരോധിക്കപ്പെട്ടു. അഴിച്ച് പണിയിലും തന്റെ മന്ത്രിക്കസേര നിലനിര്‍ത്തിയ പ്രൗഢി അവകാശപ്പെടാവുന്ന ഇന്ത്യന്‍ വംശജനാണ് അലോക് ശര്‍മ. 2016ല്‍ തെരേസ മേയ് ഫോറിന്‍ ആന്‍ഡ് കോമണ്‍ വെല്‍ത്ത് ഓഫീസില്‍ പാര്‍ലിമെന്ററി അണ്ടര്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ കമ്മ്യൂണിറ്റീസ് ആന്‍ഡ് ലോക്കല്‍ ഗവണ്‍മെന്റില്‍ ശര്‍മ ഹൗസിംഗ് ആന്‍ഡ് പ്ലാനിംഗ് മന്ത്രിയായി. നിലവില്‍ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ എംപ്ലോയ്മെന്റായിട്ടാണ് അദ്ദേഹം അവരോധിക്കപ്പെട്ടിരിക്കുന്നത്.