Latest News

ഫ്രാന്‍സിലേക്ക് വിസ നല്‍കാമെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ വിശ്വസിച്ചവരെ പറഞ്ഞാല്‍ മതിയല്ലോ? പോളണ്ടിലുള്ള മലയാളിയെയും അന്വേഷിക്കുന്നു

2018-02-06 03:18:50am |

ഫ്രാൻസിലേക്കു ജോലിക്കായി വീസ സംഘടിപ്പിച്ചുനൽകാമെന്നു വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെന്നു പരാതി. രണ്ടുപേരെ പുനലൂർ പൊലീസ് അറസ്റ്റു ചെയ്തു. കരവാളൂർ തിരുവഴിമുക്ക് ചരുവിള പുത്തൻവീട്ടിൽ അജി, കലഞ്ഞൂർ ഇടത്തറ ഷാനു നിവാസിൽ സാലമ്മ എന്നിവരാണു അറസ്റ്റിലായത്.

കരവാളൂർ സ്വദേശികളായ പലരിൽ നിന്നായി രണ്ടരക്കോടി തട്ടിയെടുത്തുവെന്നാണു പൊലീസ് പറഞ്ഞത്. ഇതുവരെ ഇരുപത്തിയഞ്ചോളം പേർ തട്ടിപ്പിന് ഇരയായതായി പൊലീസ് പറയുന്നു. പുനലൂർ ഇൻസ്‌പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജെ.രാജീവ്, ഗ്രേഡ് എസ്ഐ അയൂബ്ഖാൻ, എഎസ്ഐ രവീന്ദ്രൻ എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

കൂടുതൽ പേർ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. മറ്റു സ്റ്റേഷനുകളിൽ ഇവർക്കെതിരെ പരാതി ഉണ്ടോ എന്നും പ്രതികളുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങി. പോളണ്ടിലുള്ള മറ്റൊരാളിനെക്കുറിച്ചും ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഗ്ദാനത്തിൽ വീണു ഫ്രാൻസ് മോഹവുമായി വിദേശത്തെ മറ്റു ജോലികൾ ഉപേക്ഷിച്ചു പണം നൽകിയവരും തട്ടിപ്പിനിരയായവരിൽ ഉണ്ടെന്നു പൊലീസ് പറഞ്ഞു.