Latest News

ലിവർപൂളിൽ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് പതിനൊന്നാം വർഷവും അവർ യാത്ര തിരിച്ചു;; സ്വീകരിക്കാനൊരുങ്ങി കല്ലറ സ്‌കൂളും ബിസിഎം കോളജും! കയ്യടിക്കാം തോമസി ജോണ്‍ വാരിക്കാട്ടിനും ജിജോ മാധപ്പള്ളിക്കും

2018-02-06 03:33:47am |

ലിവർപൂൾ: ഇൻഡോ - ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക പദ്ധതിയുടെ ഭാഗമായി ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂളിൽ നിന്നും തുടർച്ചയായി പതിനൊന്നാം വർഷവും സ്കൂൾ പ്രിൻസിപ്പൾ സാലീ ബീവേഴ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും, അദ്ധ്യാപകരും, ബ്രിട്ടീഷ് കൗൺസിൽ പ്രതിനിധിയും അടങ്ങുന്ന ഇരുപത്തി അഞ്ചംഗ പoനസംഘം പതിനഞ്ചു ദിവസത്തെ വിദ്യാഭ്യാസ സാംസ്കാരിക പഠനത്തിനായി കേരളത്തിലേയ്ക്ക് യാത്ര തിരിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പഠനസംഘത്തെ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പുകൾ ചേർന്ന് സ്വീകരിയ്ക്കും. തുടർന്ന് വിവിധ വകുപ്പുകൾ സംഘടിപ്പിച്ചിരിയ്ക്കുന്ന ചർച്ചകളിലും, സെമിനാറുകളിലും പങ്കെടുത്ത് വിവിധ ജില്ലകളിലെ സ്കൂളുകളും, ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിയ്ക്കും.

ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂളിന്റെ പാർട്ണർ സ്കൂളായ കോട്ടയം കല്ലറ സെന്റ് തോമസ് സ്കൂളിൽ ബ്രിട്ടീഷ് പഠനസംഘത്തിന് വമ്പിച്ച സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിയ്ക്കുന്നത്. സ്കൂളുകൾ കൂടാതെ ഇത്തവണ സംഘാംഗങ്ങൾ കോട്ടയം ബിസിഎം കോളേജ് സന്ദർശിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും.

വിവിധ സ്കൂളുകളിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന പഠനസംഘം കൊച്ചിയിൽ നിന്നും ദുബായിലെത്തി മൂന്നു ദിവസം അറേബ്യൻ സംസ്കാരം നേരിൽ കണ്ട് ദുബായിൽ പര്യടനം നടത്തും. കഴിഞ്ഞ പതിനൊന്നു വർഷവും  വിജയകരമായി ഈ പദ്ധതിയ്ക്ക് നേതൃത്വം കൊടുക്കുന്ന ലിവർപൂളിലെ തോമസ് ജോൺ വാരികാടിനേയും, ന്യൂകാസ്സിലിലെ ജിജോ മാധവപ്പള്ളിയേയും സ്കൂൾ കൗൺസിൽ പ്രത്യേകം അഭിനന്ദിച്ചു.