Latest News

ബ്രിട്ടിഷ് മോഡലിനെ തട്ടിയെടുത്തത് 20 കോടി രൂപയ്ക്കു പെൺവാണിഭ സംഘങ്ങൾക്കു വിൽക്കാൻ! ഇറ്റലിയിൽ ക്രിമിനൽ സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട ബ്രിട്ടിഷ് മോഡൽ പറ‍ഞ്ഞതിങ്ങനെ

2018-02-09 03:11:07am |

മിലാൻ (ഇറ്റലി): ‘അവരെന്നെ കെട്ടിയിട്ടു, വായിൽ തുണി തിരുകി. ലഹരിമരുന്നു കുത്തിവച്ചു ബോധരഹിതയാക്കി. വലിയൊരു സ്യൂട്ട്കേസിൽ കയറ്റി, കാറിന്റെ ഡിക്കിയിലിട്ട് ഒരു ഫാം ഹൗസിലേക്കു കൊണ്ടുപോയി. ഇന്റർനെറ്റിലൂടെ 20 കോടി രൂപയ്ക്കു പെൺവാണിഭ സംഘങ്ങൾക്കു വിൽക്കാനായിരുന്നു ശ്രമം’ – ഇറ്റലിയിൽ ക്രിമിനൽ സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട ബ്രിട്ടിഷ് മോഡൽ ക്ലോയ് എയ്‌ലിങ് (20) പൊലീസിനോടു പറ‍ഞ്ഞതിങ്ങനെ.

സംഭവത്തിൽ പിടിയിലായ പോളണ്ടുകാരൻ ലൂക്കാസ് പവൽ ഹെർബയുടെ വിചാരണയ്ക്കിടെയാണു പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫോട്ടോ ഷൂട്ടിന് എന്ന വ്യാജേനയാണ് എയ്‌ലിങ്ങിനെ കഴിഞ്ഞ ജൂലൈയിൽ ഹെർബ ലണ്ടനിൽനിന്നു മിലാനിലെത്തിച്ചത്.

എയ്‌ലിങ്ങിന് രണ്ടു വയസ്സുള്ള കുട്ടിയുണ്ടെന്നറിഞ്ഞപ്പോൾ, ജൂലൈ 17നു ബ്രിട്ടിഷ് കോൺസുലേറ്റിനു മുന്നിലാക്കി കടക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ഇയാൾ പിടിയിലായി. ഇയാളുടെ സഹോദരൻ മൈക്കലിനെ പിന്നീടു ബ്രിട്ടനിൽനിന്നു കസ്റ്റഡിയിലെടുത്തു. ഇയാളെ ഇറ്റലിയിലെത്തിക്കാൻ ശ്രമം തുടരുന്നു.