Latest News

ജര്‍മനിയില്‍ പള്ളിവികാരിയെ വീട്ടിലെ മുറിയില്‍ കയ്യും കാലും കെട്ടിയിട്ടു കൊള്ളയടിച്ചു; ചേര്‍ത്തല സ്വദേശി ഫാ. ജയിംസ് ചാലങ്ങാടിയെ ആക്രമിച്ച സംഘത്തില്‍ സ്ത്രീയും

2018-02-11 04:14:40am |

ബർലിൻ:  ജർമൻ നഗരമായ ഹാൾട്ടനിലെ സെന്റ് സിക്സ്റ്റസ് പള്ളിവികാരിയും ചേർത്തല സ്വദേശിയുമായ ഫാ.ജയിംസ് ചാലങ്ങാടിയെ വീട്ടിലെ മുറിയിൽ കയ്യും കാലും കെട്ടിയിട്ടു കൊള്ളയടിച്ചു. കഴിഞ്ഞദിവസം ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ സ്ത്രീയടക്കം അഞ്ചുപേർ മുറിയിൽ കടന്നുകയറി പണവും വിലപിടിപ്പുള്ള സാധനങ്ങളും ആവശ്യപ്പെടുകയായിരുന്നു. അലമാരയുടെ താക്കോൽ ആവശ്യപ്പെട്ടു ഫാ.ജയിംസിനെ മർദിച്ചു. സംഘത്തിലുണ്ടായിരുന്ന സ്ത്രീ ഈ സമയത്തു പുറത്തിറങ്ങി പരിസരം നിരീക്ഷിച്ചുകൊണ്ടിരുന്നു.

തുടർന്നു ഫാ.ജയിംസിനെ കയ്യും കാലും ബന്ധിച്ചു ബോയിലർ മുറിയിൽ തള്ളിയശേഷം പണവും ടെലിഫോണും മറ്റും അപഹരിച്ച ശേഷം രക്ഷപ്പെട്ടു. വൈദികന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണു പൊലീസിൽ വിവരമറിയിച്ചത്. കർമലീത്തൻ സഭാംഗമായ ഫാ.ജയിംസ് 2012 മുതൽ ഇവിടെ വികാരിയാണ്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.