യുക്മയുടെ യു ഗ്രാന്റ് നിയമവിരുദ്ധമാകുന്നതെങ്ങനെ? ലോട്ടറി നടത്താന്‍ ആവശ്യമായ അംഗീകാരം ലഭിച്ചിട്ടുണ്ടോ?

2017-04-05 02:18:23am |

യുക്മയുടെ പുതിയ ലോട്ടറി പദ്ധതിയായ യുഗ്രാന്റിനെതിരേ വായനക്കാരുടെ സംശത്തിന് ഉത്തരവുമായി ഭാരവാഹികള്‍ എത്തിയിരിക്കുകയാണ്. ലോട്ടറി നിയമ  വിധേയമാണോ എന്നായിരുന്നു ഭൂരഭാഗം പേരുടെയും സംശയം. ഇതിനും തുക വിനിയോഗിക്കുന്നതു സംബന്ധിച്ചുമുള്ള സംശയങ്ങള്‍ക്ക് മറുപടി പറയുകയാണ് താഴെ നല്‍കിയിരിക്കുന്ന കുറിപ്പിലൂടെ  യുക്മ.

യുക്മയുടെ ഈ വര്‍ഷത്തെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധന സമ്പാദന മാര്‍ഗ്ഗമായാണ്, തികച്ചും നിയമനുശാസിതമായ രീതിയില്‍, ആകര്‍ഷകമായ സമ്മാനങ്ങളോടെ, ഒരു റാഫിള്‍ യുഗ്രാന്റ് 2017 എന്ന പേരില്‍ യുക്മ അവതരിപ്പിക്കുന്നത്. പത്തു പൗണ്ട് വിലക്ക് വില്‍ക്കുന്ന യു ഗ്രാന്റ് ടിക്കറ്റുകളുടെ വരുമാനത്തിന്റെ 25 ശതമാനം ടിക്കറ്റ് വില്‍ക്കുന്ന അസോസിയേഷനും, 25 ശതമാനം ആ അസോസിയേഷന്‍ ഉള്‍പ്പെടുന്ന റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഉപയോഗിക്കുക. ബാക്കി 50 ശതമാനം യുക്മ നാഷണല്‍ കമ്മിറ്റിയുടെ വിവിധ പ്രവര്‍ത്തന പരിപാടികള്‍ക്കും, യുക്മ ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും, മറ്റു അവിചാരിത ചിലവുകള്‍ക്കുള്ള നീക്കിയിരിപ്പു തുകയുമായാണ് വിനിയോഗിക്കുക.     

ഒന്നാം സമ്മാനമായി വോക്‌സ്വാഗന്‍ പോളോ കാറും പ്രോത്സാഹന സമ്മാനമായി പത്തു ഗോള്‍ഡ് കോയിനുമാണ്  (2gm)  നല്‍കുന്നത്. ഈ ലോട്ടറി ഫണ്ട് നടത്തുന്നതിനാവശ്യമായ എല്ലാ ലീഗല്‍ ഡോക്‌മെന്റ്‌സും ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചിട്ടുണ്ട്.  ടിക്കറ്റുകള്‍ നാഷണല്‍ കമ്മിറ്റിയില്‍ നിന്നും റീജിയണല്‍ ഭാരവാഹികളുടെ ഉത്തരവാദിത്തത്തില്‍ ആണ് അംഗ അസ്സോസിയേഷനുകള്‍ക്ക് വിതരണം ചെയ്‌യുന്നത്. അംഗ അസ്സോസിയേഷനുകള്‍ക്കും, റീജിയനുകള്‍ക്കും അവരെ ഏല്‍പ്പിക്കുന്ന ടിക്കറ്റുകള്‍ വില്‍ക്കുന്നതിന് മൂന്നു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

ജൂലായ് മാസം ആദ്യ ആഴ്ചയില്‍ വിറ്റ ടിക്കറ്റുകളുടെ കൗണ്ടര്‍ ഫോയിലുകളും, വിറ്റു കിട്ടിയ തുകയില്‍ നിന്നും അസ്സോസിയേഷനുകള്‍ക്കും, റീജിയനുകള്‍ക്കും, നിഴ്ചയിച്ചിരിക്കുന്ന ശതമാന അനുപാതത്തിലുള്ള തുകയും കഴിച്ചു ബാക്കി തുകയും വില്‍ക്കാത്ത ടിക്കറ്റുകളും നാഷണല്‍ കമ്മിറ്റിയെ ഏല്പിക്കേണ്ടതാണ്. ഇങ്ങനെ ബാക്കി വരുന്ന ടിക്കറ്റുകള്‍,  മറ്റു സംഘടനകള്‍, പ്രോഗ്രാമുകള്‍, വിവിധ മലയാളീ സ്ഥാപനങ്ങള്‍, സ്വാര്‍ത്ഥ താല്പര്യമില്ലാതെ ടിക്കറ്റു വില്‍ക്കാന്‍ താല്പര്യമുള്ള വ്യക്തികള്‍ എന്നീ മാര്‍ഗ്ഗങ്ങള്‍ മുഖേന വില്‍ക്കുന്നതാണ്. യുഗ്രാന്റ് 2017 റാഫിള്‍ നറുക്കെടുപ്പ് 2017 ഒക്ടോബര്‍ 28 നു നാഷണല്‍ കലാമേള വേദിയില്‍ വച്ച് നടക്കുന്നതാണ്. ഈ ഒരു സംരംഭം ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍  എല്ലാ നല്ലവരായ യുക്മ സ്‌നേഹികളുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു.