Latest News

ഇ​റ്റ​ലി പൊതുതെ​ര​ഞ്ഞെ​ടു​പ്പ്​: വ​ല​തു​പ​ക്ഷ ക​ക്ഷി​ക​ൾ അ​ധി​കാ​ര​ത്തി​ലേ​ക്ക്​, ഫൈവ്​ സ്​റ്റാർ മൂവ്​മെൻറ്​ ഏറ്റവും വലിയ ഒറ്റകക്ഷി

2018-03-06 03:01:12am |

റോം: ​യൂ​റോ​പ്പി​ൽ തീ​വ്ര​വ​ല​തു​പ​ക്ഷ ക​ക്ഷി​ക​ൾ പി​ടി​മു​റു​ക്കു​ന്ന​തി​​െൻറ കൃ​ത്യ​മാ​യ അ​ട​യാ​ള​ങ്ങ​ൾ ന​ൽ​കി ഇ​റ്റ​ലി​യി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം. തീ​വ്ര​വ​ല​തു​പ​ക്ഷ ക​ക്ഷി​യാ​യ ഫൈ​വ്​ സ്​​റ്റാ​ർ മൂ​വ്​​മ​െൻറ്​ ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​യി. 32.5 ശ​ത​മാ​നം വോ​ട്ടാ​ണ്​ അ​വ​ർ നേ​ടി​യ​ത്. 

കു​ടി​യേ​റ്റ​വി​രു​ദ്ധ​നാ​യ മാ​റ്റി​യോ സാ​ൽ​വി​നി നേ​തൃ​ത്വം ന​ൽ​കു​ന്ന നോ​ർ​തേ​ൺ ലീ​ഗ്​ 17.5 ശ​ത​മാ​നം വോ​ട്ട്​ നേ​ടി. ഏ​റെ സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ട്ടി​രു​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി സി​ൽ​വി​യോ ബെ​ർ​ലു​സ്​​കോ​നി​യു​ടെ ​േഫാ​ർ​സ ഇ​റ്റാ​ലി​യ​ 14 ശ​ത​മാ​നം വോ​ട്ട്​ മാ​ത്ര​മാ​ണ്​ നേ​ടി​യ​ത്. ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന മ​ധ്യ ഇ​ട​തു പാ​ർ​ട്ടി​യാ​യ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​ക്ക് 18.7 ശ​ത​മാ​നം വോ​ട്ടാ​ണ്​ ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം, ആ​ർ​ക്കും വ്യ​ക്​​ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ കൂട്ടുകക്ഷി സ​ർ​ക്കാ​റാ​ണ്​ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്ന്​ ഉ​റ​പ്പാ​യി. സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ അ​വ​കാ​ശം ഉ​ന്ന​യി​ച്ച്​ മാ​റ്റി​യോ സാ​ൽ​വി​നി​യും ഫൈ​വ്​ സ്​​റ്റാ​ർ മൂ​വ്​​മ​െൻറ്​ നേ​താ​വ്​ ലീ​ഗി ഡി ​മ​യോ​യും രം​ഗ​െ​​ത്ത​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ്​ പ്ര​ഖ്യാ​പി​ച്ച നി​ല​പാ​ടി​ൽ​നി​ന്ന്​ മാ​റി സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ ആ​രു​മാ​യും ച​ർ​ച്ച​ക്ക്​ ത​യാ​റാ​ണെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന്​ പി​ന്നാ​ലെ ഫൈ​വ്​ സ്​​റ്റാ​ർ മൂ​വ്​​മ​െൻറ്​ അ​റി​യി​ച്ചു. പാ​ർ​ല​മ​െൻറി​ൽ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ൻ മ​റ്റു ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന്​ സാ​ൽ​വി​നി​യും അ​റി​യി​ച്ചു. വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ൽ നോ​ർ​തേ​ൺ ലീ​ഗും ദ​ക്ഷി​ണ മേ​ഖ​ല​യി​ൽ ഫൈ​വ്​ സ്​​റ്റാ​ർ ലീ​ഗും ക​രു​ത്തു​കാ​ട്ടി. കക്ഷികളുടെ സീറ്റുനില ഇനിയും അറിവായിട്ടില്ല.