Latest News

സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ഇനി ഇന്ത്യയുടെ കൈകളില്‍! ബ്രിട്ടന്റെ ഏറ്റവും വലിയ സുരക്ഷാസംഘത്തിന്റെ തലവന്‍ നമ്മുടെ നാട്ടുകാരന്‍

2018-03-06 03:20:54am |

ലണ്ടൻ: സ്കോട്‌ലൻഡ് യാർഡിന്റെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ മേധാവിയായി ഇന്ത്യൻ വംശജൻ നീൽ ബസുവിനെ നിയമിച്ചു. ബ്രിട്ടിഷ് പൊലീസിലെ ഏറ്റവും കഠിനമായ ജോലിയായാണ് ഇതിനെ കരുതുന്നത്. പിതാവ് വഴി ഇന്ത്യയിൽ വേരുകളുള്ള ബസു മെട്രൊപ്പൊലീറ്റൻ പൊലീസ് ഡപ്യൂട്ടി അസിസ്റ്റന്റ് കമ്മിഷണറായി പ്രവർത്തിച്ചുവരികയായിരുന്നു.

സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ വിരമിക്കുന്നതോടെ മെട്രോപൊളിറ്റന്‍ പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ നീല്‍ ബസുവിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിന്റെ മുതിര്‍ന്ന കോഓഡിനേറ്ററുമാണ് ഇദ്ദേഹം. ബ്രിട്ടനിലെതന്നെ ഏറെ കടുപ്പമേറിയ ഉത്തരവാദിത്തങ്ങളില്‍ ഒന്നാണ് മാര്‍ക്ക് റൗളില്‍നിന്നും നീല്‍ ബസു ഏറ്റെടുക്കാന്‍ പോവുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി തീവ്രവാദ വിരുദ്ധ സേനയില്‍ പ്രവര്‍ത്തിക്കുന്ന ബസു നിലവില്‍ റൗളിയുടെ നേര്‍ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ബ്രിട്ടനില്‍നിന്നും ഐ.എസില്‍ ചേരാന്‍ പോയ യുവാക്കളില്‍ 100 പേര്‍ കൊല്ലപ്പെട്ടു, പകുതിയിലധികം ആളുകള്‍ മടങ്ങിയെത്തി. ബാക്കി വരുന്ന ആളുകളെ തടയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഓണ്‍ലൈന്‍ വഴി പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ അനുയായികളോട് ആവശ്യപ്പെടുന്ന പ്രവണതയാണ് നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഐ.എസിനെ സൈനിക നടപടികളിലൂടെ അവസാനിപ്പിക്കാം.

എന്നാല്‍, ഇന്നിതൊരു വെര്‍ച്വല്‍ ശൃംഖലയായി മാറിയിട്ടുണ്ടെന്നും ന്യൂയോര്‍ക്കില്‍ നടന്ന മുഖാമുഖത്തില്‍ ബസു പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍നിന്നു കുടിയേറിയ ബസുവിന്റെ അച്ഛന്‍ ഗുണ്ടാ സംഘങ്ങളുടെ കുറ്റകൃത്യങ്ങളെ നിരീക്ഷണ ചുമതലയുള്ള കമാന്‍ഡറായിരുന്നു. മെട്രോ പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ ഹെലന്‍ ബാള്‍, വെസ്റ്റ് മിഡില്‍ ലാന്‍ഡ് ചീഫ് കോണ്‍സ്റ്റബ്ള്‍ ഡേവ് തോംസണ്‍ എന്നിവരും സാധ്യത പട്ടികയിലുണ്ട്.