Latest News

ലണ്ടനിലെ മലയാളി പയ്യന്‍ ഇംഗ്ലീഷ് വോളിബോള്‍ ചരിത്രത്തിന്‍റെ ഭാഗമായി! ,മലയാളികള്‍ക്ക് അഭിമാനിക്കാം നെവിൻ ബിനോയുടെ മികവില്‍

2018-03-08 03:42:28am | ടോം ജോസ് തടിയംപാട്

ഇംഗ്ലണ്ടിലെ 17 വയസില്‍ താഴെയുള്ള കുട്ടികളുടെ വോളിബോള്‍ ദേശിയ ടിമില്‍ കളിക്കാന്‍ ഒരു മലയാളികുട്ടിക്ക് അവസരം കിട്ടിയെന്നുള്ളത് മലയാളികള്‍ക്ക് എല്ലാം തന്നെ അഭിമാനകരമാണ് . ബിനോയ് ജേക്കബ് മക്കോളിൽ ,മിനി , ദമ്പതികളുടെ മകന്‍ നെവിൻ ബിനോ (15 വയസ് )നാണ് ഈ അസുലഭ നേട്ടം കൈവരിക്കാനായത് .

കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഇ ഈ കുടുംബം താമസിക്കുന്നത് ലണ്ടനിലെ എഡ്മെന്‍റണിലാണ് ബ്രിട്ടീഷ്‌ വോളിബോള്‍ ചരിത്രത്തില്‍ ആദൃമായിട്ടാണ് ഇങ്ങനെ ഒരവസം ഒരു ഇന്ത്യന്‍ കുട്ടിക്ക് ലഭിക്കുന്നതെന്ന് നെവിന്‍ ബിനോയ്ക്ക് കോച്ചിംഗ് കൊടുക്കുന്ന കൊച്ചറന്‍മാര്‍ പറഞ്ഞു.

പഠനത്തിലും ,ക്രിക്കറ്റ്‌ ,റഗ്ബി ,അതലറ്റിക്സ്‌ ,മുതലായ എല്ല സ്പോര്‍ട്സിലും വളരെ മുന്‍പിലായ , നെവിന്‍ QE Grammar School North London നിലെ GCSE വിദ്യാര്‍ഥികൂടിയാണ് . സ്കൂളില്‍ അപ്രതീക്ഷിതമായി വോളിബോള്‍ കളിയില്‍ പങ്കെടുത്തപ്പോള്‍ കണ്ടുനിന്ന വോളിബോൾ കോച്ച് നേവിന്റെ കഴിവ് തിരിച്ചറിഞ്ഞു വോളിബോള്‍ കോച്ചിംഗിനു കഴിഞ്ഞ വര്‍ഷം അയക്കുകയായിരുന്നു .പിന്നിട് കടുത്ത ട്രെയിനിങ്ങിനു ശേഷമാണ് സെലെക്ഷന്‍ ലഭിച്ചത് .

നെവിന്‍ ബിനോയുടെ കുടുമ്പം തന്നെ സ്പോര്‍ട്സുമായി വളരെ ബന്ധപ്പെട്ടു നില്‍ക്കുന്നു നെവിന്റെ പിതാവ് ബിനോയ്‌ ജേക്കബ് കോടഞ്ചേരി ,വേനപ്പര ഹോളി ഫാമിലി ഹൈസ്കൂളിലെ ഫിസിക്കല്‍ എജുക്കെഷന്‍ ആദൃാപകനായിരുന്നു മകന്‌ ഇംഗ്ലണ്ട് ടിമിന്‍റെ യുണിഫോം കിട്ടിയപ്പോള്‍ വലിയ സന്തോഷമാണ് അനുഭവപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു

ബിനോ ഇപ്പോള്‍ കേട്ടറിങ്ങിലെ National coaching camp ല്‍ England’s national coach Luis Bell ന്‍റെ കീഴില്‍ പരിശിലനത്തിലാണ് ,ബിനോയുടെ അമ്മ ലണ്ടന്‍ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി ചെയ്യുന്നു പിതാവ് ബിനോയ് ജേക്കബ് മക്കോളിൽ ഇതേ ഹോസ്പിറ്റലില്‍ തന്നെ ജോലി ചെയ്യുന്നു